ലണ്ടന്‍: ആഷസ് അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട് മികച്ച നിലയില്‍. അഞ്ചാം ടെസ്റ്റ് മൂന്നാം ദിനം പിന്നിടുമ്പോള്‍ ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്‌സില്‍ 382 റണ്‍സ് ലീഡുണ്ട്. ആദ്യ ഇന്നിങ്‌സില്‍ 69 റണ്‍സ് ലീഡുണ്ടായിരുന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 313 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. രണ്ട് വിക്കറ്റ് കൂടി ശേഷിക്കുന്ന ഇംഗ്ലീഷ് നിര ലീഡ് 400 കടത്തി ഓസീസിനെ ബാറ്റിങ്ങിനയക്കാനാണ് ലക്ഷ്യമിടുന്നത്.
അഞ്ച് റണ്‍സുമായി ജാക് ലീച്ചും മൂന്ന് റണ്‍സുമായി ജോഫ്ര ആര്‍ച്ചറുമാണ് ഇപ്പോള്‍ ക്രീസില്‍. 14 ഫോറുകളും ഒരു സിക്‌സറും അടക്കം 94 റണ്‍സ് നേടിയ ഓപ്പണര്‍ ജോ ഡെന്‍ലിയാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയില്‍ ടോപ് സ്‌കോറര്‍. ബെന്‍ സ്റ്റോക്‌സ് 67 റണ്‍സും ജോസ് ബട്‌ലര്‍ 47 റണ്‍സും നേടിയിരുന്നു.
Read Also: ബൈജുവിന്റെ ഇന്ത്യ: ഇന്ത്യന്‍ ടീമിന്റെ ‘നെഞ്ചത്ത് ഇനി മലയാളി’; പുതിയ ജഴ്‌സി
ഓസീസിനു വേണ്ടി നഥാന്‍ ലിയോണ്‍ മൂന്ന് വിക്കറ്റും പീറ്റര്‍ സിഡില്‍, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും നേടി. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് നേടിയ 294 റണ്‍സിന് പകരമായി ഓസ്‌ട്രേലിയക്ക് നേടാന്‍ സാധിച്ചത് 225 റണ്‍സ് മാത്രമാണ്. 80 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്ത് മാത്രമാണ് ഓസീസ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. രണ്ടാം ഇന്നിങ്‌സിലും ഓസ്‌ട്രേലിയ പ്രതീക്ഷ വയ്ക്കുന്നത് സ്മിത്തില്‍ തന്നെയാണ്.
അഞ്ച് മത്സരങ്ങളുള്ള ആഷസ് പരമ്പര 2-1 എന്ന നിലയിലാണ്. നാല് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ രണ്ട് കളികള്‍ ജയിച്ച് ഓസ്‌ട്രേലിയ മുന്നിലെത്തിയിരുന്നു. പരമ്പര നഷ്ടമാകാതിരിക്കാന്‍ ഇംഗ്ലണ്ടിന് അഞ്ചാം ടെസ്റ്റ് വിജയിക്കുക തന്നെ വേണം. ഓസീസിനാകട്ടെ അഞ്ചാം ടെസ്റ്റ് സമനിലയിലായാല്‍ പോലും പരമ്പര സ്വന്തമാക്കാം.