/indian-express-malayalam/media/media_files/uploads/2023/06/Green.jpg)
Photo: Screengrab
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ അവിശ്വസനീയമായ ക്യാച്ചുകള്‍ക്കൊണ്ട് ഓസ്ട്രേലിയക്ക് മേധാവിത്വം നേടിക്കൊടുത്ത താരമാണ് കാമറൂണ്‍ ഗ്രീന്‍. താരത്തിന്റെ ഫീല്‍ഡിങ് മികവ് ആഷസ് പരമ്പരയിലും തുടരുകയാണ്.
ഇംഗ്ലണ്ട് ഓപ്പണറായ ബെന്‍ ഡക്കറ്റിനെ പുറത്താക്കാനാണ് ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ മൂന്നാം ദിവസം ഗ്രീന്‍ തകര്‍പ്പന്‍ ക്യാച്ചെടുത്തത്. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സിലെ ഒന്‍പതാം ഓവറിലായിരുന്നു ക്യാച്ച് പിറന്നത്.
.@patcummins30 doing what he does best 😎
— Sony Sports Network (@SonySportsNetwk) June 18, 2023
The 🇦🇺 captain takes the first wicket after a rain delay 🙌🏼#SonySportsNetwork#TheAshes#RivalsForever#ENGvAUS#PatCumminspic.twitter.com/uMXxgNeJgE
ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സിന്റെ ലെങ്ത് ബോളില്‍ ബാറ്റ് വച്ച ഡക്കറ്റിന് പിഴയ്ക്കുകയായിരുന്നു. അതിവേഗമെത്തിയ പന്ത് ഇടത് വശത്ത് ഡൈവ് ചെയ്ത് ഇടത് കയ്യില്‍ ഗ്രീന്‍ ഒതുക്കി. വലം കയ്യനായ ഗ്രീന്‍ അനായാസമാണ് പന്ത് കൈപ്പിടിയിലാക്കിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.