ക്രിക്കറ്റിലെ ക്ലാസിക്ക് പോരാട്ടങ്ങളിൽ ഒന്നായ ആഷസ് പരമ്പരയ്ക്ക് നാളെ ഗാബയിൽ തുടക്കമാകും. ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ക്ലാസിക്ക് പോരാട്ടത്തിലേക്ക് കണ്ണുംനട്ടിരിക്കുകയാണ് കായിക ലോകം. ക്രിക്കറ്റ് ആരാധകർ മാത്രമല്ല ഫുട്ബോൾ താരങ്ങളും ആഷസ് പരമ്പരയെ വലിയ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.

ആഷസ് പരമ്പരയ്ക്ക് നാളെ ആരംഭിക്കാനിരിക്കെ താരങ്ങൾക്ക് ആശംസകളുമായി ഫുട്ബോൾ ഇതിഹാസങ്ങൾ രംഗത്ത് എത്തിയിരിക്കുകയാണ്. ക്രിക്കറ്റിൽ ഒരു കൈ നോക്കിയാണ് സൂപ്പർ താരങ്ങളുടെ ഐക്യദാർഠ്യ പ്രകടനം. ഇംഗ്ലീഷ് ഇതിഹാസങ്ങളായ സ്റ്റീവൻ ജെറാഡ്, ഗാരി ലിനേക്കർ, ഫ്രാങ്ക് ലാംപാഡ്, റിയോ ഫെർഡിനിഡാഡ്, പോൾ സ്കോൾ എന്നിവരാണ് ക്രിക്കറ്റിൽ ഒരു കൈ നോക്കുന്നത്.

യൂറോപ്പിലെ ബിടി സ്പോട്സ് ചാനലിന്റെ ചാമ്പ്യൻസ് ലിഗീ പ്രിമാച്ച് ഷോയ്ക്കിടെയാണ് താരങ്ങളുടെ ക്രിക്കറ്റ് മത്സരം. ബാറ്റിങ്ങിലും ബൗളിങ്ങിലും താരങ്ങൾ തങ്ങളുടെ മികവ് പരീക്ഷിച്ചു. പ്രൊഫഷണൽ ക്രിക്കറ്റ് താരത്തെപ്പോലെ ഷോട്ടുകൾ ഉതിർത്ത സ്റ്റീവൻ ജെറാഡാണ് തകർപ്പൻ പ്രകടനം പുറത്തെടുത്തത്. ബാറ്റിങ്ങിൽ പോൾ സ്കോൾസും മോശമാക്കിയില്ല. ബൗളിങ്ങിൽ ഫ്രാങ്ക് ലാംപാഡായിരുന്നു തകർപ്പൻ പ്രകടനം പുറത്തെടുത്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ