മെൽബൺ: ആഷസ് പരമ്പരയ്ക്കായി ഒരുങ്ങുന്ന ഇംഗ്ലണ്ടിനെ കുരുക്കി പ്രമുഖ താരങ്ങളുടെ പരുക്ക്. മൊയീൻ അലി, സ്റ്റീവൻ ഫിൻ​ എന്നിവർക്കാണ് പരുക്ക് സ്ഥിരീകരിച്ചത്. ഇരുവർക്കും ആദ്യ ടെസ്റ്റ് മത്സരം നഷ്ടമാകുമെന്ന് ഉറപ്പായി.

ഓസ്ട്രേലിയയിലെ പരീശലനത്തിനിടെയാണ് സ്റ്റീഫൻ ഫിന്നിന് പരുക്കേറ്റത്. നെറ്റ്സിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് ഫിന്നിന് പരുക്കേറ്റത്. സസ്പെൻഷനിലായ ബെൻസ്റ്റോക്ക്സിന് പകരക്കാരനായാണ് ഫിന്നിനെ ടീമിൽ ഉൾപ്പെടുത്തിയത്. മൊയീൻ അലിക്ക് പേശി വലിവ് സ്ഥിരീകരിച്ചു. ഇരുവരെയും ഇന്ന് സ്കാനിങ്ങിന് വിധേയരാക്കും.

സമീപകാലത്ത് ഇംഗ്ലണ്ടിന്റെ ടെസ്റ്റ് വിജയങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ച താരമാണ് മൊയീൻ അലി. മൊയീൻ അലിയുടെ അഭാവം ഇംഗ്ലണ്ടിന് വലിയ തിരിച്ചടിയാകും. സസ്പെൻഷനിലായ ഓൾറൗണ്ടർ ബെൻ സ്റ്റോക്ക്സിനെ ആഷസ് പരമ്പരയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് .

5 ടെസ്റ്റ് മത്സരങ്ങളുടെ ആഷസ് പരമ്പരയിലെ ആദ്യ മത്സരം നവംമ്പർ 23ന് ആരംഭിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ