മെൽബൺ: അലൈസ്റ്റർ കുക്കിന്രെ ഇരട്ടസെഞ്ചുറിയുടെ മികവിൽ ഓസ്ട്രേലിയക്കെതിരെ ലീഡ് സ്വന്തമാക്കി ഇംഗ്ലണ്ട്. കരിയറിലെ തന്റെ അഞ്ചാം ഇരട്ടസെഞ്ചുറി നേടിയ അലൈസ്റ്റർ കുക്ക് 244 റൺസുമായി പുറത്താകാതെ നിൽക്കുകയാണ്. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 9 വിക്കറ്റ് നഷ്ടത്തിൽ 491 റൺസ് എടുത്തിട്ടുണ്ട്. ഒരു വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന് 164 റൺസിന്റെ ലീഡ് ഉണ്ട്.

ഇന്നലെ 2/192 റൺസ് എന്ന നിലയിൽ കളി അവസാനിപ്പിച്ച ഇംഗ്ലണ്ടിനായി അലൈസ്റ്റർ കുക്ക് തന്നെയാണ് മികച്ച പ്രകടനം പുറത്തെടുത്തത്. 409 പന്ത് നേരിട്ട കുക്ക് 27 ഫോറുകൾ ഉൾപ്പടെയാണ് 244 റൺസ് നേടിയത്. വാലറ്റക്കാരൻ സ്റ്റുവർട്ട് ബ്രോഡിനെ കൂട്ട്പിടിച്ചാണ് കുക്ക് ഇംഗ്ലണ്ടിന് ലീഡ് നേടിക്കൊടുത്തത്. ബ്രോഡ് 63 പന്തിൽ 56 റൺസ് എടുത്തിട്ടുണ്ട്. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ അലൈസ്റ്റർ കുക്കും റൺസ് ഒന്നും എടുക്കാതെ ജെയിംസ് ആൻഡേഴ്സണുമാണ് ക്രീസിൽ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ