യുവന്റസിലും ബയേണ്‍ മ്യൂണിക്കിലും ചാമ്പ്യന്‍സ് ലീഗ് കിരിടം എത്തിക്കാനാകാത്തതിന്റെ വിഷമം ബാഴ്സയിലൂടെ തീര്‍ക്കാമെന്നാണ് ചിലിയുടെ സൂപ്പര്‍ താരം ആര്തറോ വിദാല്‍ കരുതുന്നത്. കഴിഞ്ഞ് രണ്ട് സീസണിലും റയലില്‍ തട്ടി ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തേക്ക് പോയ ബയണ്‍ വിട്ട് വിദാല്‍ ബാഴ്സലോണയിലെത്തിയിരിക്കുന്നത് അതിനാണ്.
എന്നാല്‍ തനിക്ക് റയലിനോട് വ്യക്തിപരമായി യാതൊരു പ്രശ്നവുമില്ലെന്നാണ് വിദാല്‍ പറയുന്നത്. ”എനിക്ക് റയലിനോട് വിരോധമില്ല. പക്ഷെ ചാമ്പ്യന്‍സ് ലീഗ് നേടണം. അതാണ് എന്റെ ലക്ഷ്യം.” ഇന്നലെ ബാഴ്സയിലെത്തിയ വിദാല്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
”ആ ലക്ഷ്യം ബാഴ്സയിലൂടെ സാധ്യമാകുമെന്ന് കരുതുന്നു. റയലിനോട് കളിക്കുമ്പോള്‍ എന്ത് സംഭവിക്കും എന്നത് കണ്ടറിയണം. നേരത്തെ തന്നെ റയലിനോടുള്ള തന്റെ കലിപ്പ് തുറന്ന് പറഞ്ഞിട്ടുള്ള താരമാണ് വിദാല്‍. സോഷ്യല്‍ മീഡിയയിലൂടെ റയലിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് വിദാല്‍ ഉന്നയിച്ചിരുന്നത്.
”ഞാന്‍ റയല്‍ വിരോധിയല്ല. ബാഴ്സലോണയുടെ ശത്രുക്കളെല്ലാം എന്റേയും ശത്രുക്കളാണ് ഇനി.” എന്നായിരുന്നു ഇന്നലെ പക്ഷെ വിദാല്‍ പറഞ്ഞത്. യുവന്റസില്‍ നിന്നും 2015 ലാണ് വിദാല്‍ ബയേണിലെത്തുന്നത്. പിന്നീട് ബയേണിന്റെ പ്രധാന താരങ്ങളിലെരാളായെങ്കിലും ചാമ്പ്യന്‍സ് ലീഗ് ഉയര്‍ത്താനായില്ല. ചിലി കോപ്പാ അമേരിക്ക കിരീടം ഉയര്‍ത്തുന്നതിലും വിദാലിന്റെ പങ്ക് വളരെ വലുതായിരുന്നു.