scorecardresearch

ആരാധക പ്രതിഷേധം ഫലം കണ്ടില്ല, ആഴ്സൻ വെംഗർ ഗണ്ണേഴ്സ് കോച്ചായി തുടരും

വെംഗറുമായുളള കരാർ 2 വർഷത്തേക്ക് കൂടി നീട്ടാൻ ക്ലബ് അധികൃതർ തീരുമാനിച്ചു

വെംഗറുമായുളള കരാർ 2 വർഷത്തേക്ക് കൂടി നീട്ടാൻ ക്ലബ് അധികൃതർ തീരുമാനിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ആരാധക പ്രതിഷേധം ഫലം കണ്ടില്ല, ആഴ്സൻ വെംഗർ ഗണ്ണേഴ്സ് കോച്ചായി തുടരും

Britain Football Soccer - Arsenal v Everton - Premier League - Emirates Stadium - 21/5/17 Arsenal manager Arsene Wenger Action Images via Reuters / Andrew Couldridge Livepic EDITORIAL USE ONLY. No use with unauthorized audio, video, data, fixture lists, club/league logos or "live" services. Online in-match use limited to 45 images, no video emulation. No use in betting, games or single club/league/player publications. Please contact your account representative for further details.

ലണ്ടൻ: ഇംഗ്ലണ്ട് ക്ലബായ ആഴ്സണലിന്റെ പരിശീലകനായി ആഴ്സൻ വെംഗർ തുടരും. വെംഗറുമായുളള കരാർ 2 വർഷത്തേക്ക് കൂടി നീട്ടാൻ ക്ലബ് അധികൃതർ തീരുമാനിച്ചു. ആഴ്സൻ വെംഗറും ക്ലബ് ഉടമ സ്റ്റാൻ കൊറെൻകയും നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. വെംഗറെ പുറത്താൻ ക്ലബ് ആരാധകർ വിവിധ പ്രതിഷേധങ്ങൾ നടത്തിയെങ്കിലും അതൊന്നും ക്ലബ് മാനേജ്മെന്റ് മുഖവിലയ്ക്ക് എടുത്തില്ല.1996 മുതൽ ആഴ്സണലിന്റെ പരിശീലകനാണ് ഫ്രഞ്ചുകാരനായ ആഴ്സൻ വെംഗർ.

Advertisment

ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇത്തവണ അഞ്ചാം സ്ഥാനത്താണ് ആഴ്സണൽ ഫിനിഷ് ചെയ്തത്. ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാനും ഗണ്ണേഴ്സിന് സാധിച്ചില്ല. സീസണിൽ അവസാനമായി നടന്ന എഫ്എ കപ്പിൽ മാത്രമാണ് ആഴ്സണലിന് കിരീടം നേടാനായത്. എന്നാൽ വെംഗർക്ക് എതിരെ കടുത്ത അമർഷമാണ് ആരാധകർക്ക് ഇടയിലുള്ളത്. ക്ലബിന്റെ പ്രധാനതാരമായ അലക്സിസ് സാഞ്ചസുമായുള്ള ഏറ്റമുട്ടലും ആഴ്സൻ വെംഗറുടെ പ്രതിച്ഛായയെ ബാധിച്ചിരുന്നു.

ആഴ്സൺ വെംഗറുമായിട്ടുള്ള കരാർ നീട്ടിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാവും. അലക്സിസ് സാഞ്ചസ് അടക്കമുള്ള പ്രമുഖ താരങ്ങളെ ടീമിൽ നിലനിർത്താനും ധാരണ ആയിട്ടുണ്ട്.

Epl

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: