ലണ്ടന്‍: യൂറോപ്പ ലീഗില്‍ ആഴ്‌സണല്‍ താരം പിയറെ എമെറിക് ഒബമെയാങ് ഗോള്‍ നേട്ടം ആഘോഷിച്ചത് ബ്ലാക്ക് പാന്തര്‍ മുഖംമൂടി അണിഞ്ഞ്. തന്റെ രാജ്യമായ ഗാബോണിനുള്ള ആദരസൂചകമായിട്ടായിരുന്നു ഗോള്‍ അടിച്ചതിന് പിന്നാലെ പിയറെ ബ്ലാക്ക ്പാന്തര്‍ മുഖംമൂടി എടുത്തണിഞ്ഞത്. റാന്നെസിനെതിരായ മത്സരത്തിലായിരുന്നു സംഭവം.
രണ്ടാം പാദ മത്സരത്തില്‍ രണ്ട് ഗോളുകള്‍ അടിക്കുകയും ഒരെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്ത പിയറെയുടെ മികവിലാണ് ആഴ്‌സണല്‍ 4-3 ന്റെ അഗ്രിഗേറ്റ് ഗോളില്‍ ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചത്. 3-0 നായിരുന്നു ആഴ്ണലിന്റെ വിജയം.
"I needed a mask which represents me. It’s the Black Panther and in Africa, in Gabon, we call the national team the Black Panthers of Gabon… It represents me."
@Aubameyang7 pic.twitter.com/HJfJFDVRYx
— Arsenal FC (@Arsenal) March 14, 2019
കളി തുടങ്ങി അഞ്ചാം മിനുറ്റില്‍ തന്നെ താരം തന്റെ ആദ്യ ഗോള്‍ കണ്ടെത്തി. രണ്ടാം പകുതിയിലായിരുന്നു രണ്ടാമത്തെ ഗോള്‍ അടിച്ചത്. ഇരമ്പിയാര്‍ത്ത എമിറേറ്റ്‌സ് സ്റ്റേഡിയത്തെ സാക്ഷിയാക്കി പിയറെ മാര്‍വല്‍ സൂപ്പര്‍ ഹീറോ ബ്ലാക്ക് പാന്തറുടെ മുഖം മൂടി ധരിക്കുകയായിരുന്നു.
”എന്നെ അടയാളപ്പെടുത്തണമായിരുന്നു എനിക്ക്. അതിനൊരു മുഖംമൂടി ആവശ്യമായിരുന്നു. അതുകൊണ്ടാണ് ബ്ലാക്ക് പാന്തര്‍ തിരഞ്ഞെടുത്തത്. ആഫ്രിക്കയിലും ഗാബോണിലും ഞങ്ങള്‍ ബ്ലാക്ക് പാന്തറെന്നാണ് അറിയപ്പെടുന്നത്. അതാണെന്നെ അടയാളപ്പെടുത്തുന്നത്” എന്നായിരുന്നു സംഭവത്തെ കുറിച്ച് മത്സരശേഷം താരം പറഞ്ഞത്.
@aubameyang7 pic.twitter.com/7FatY9Sgrr
— Arsenal FC (@Arsenal) March 15, 2019
ഇതിന് മുമ്പും സൂപ്പര്‍ ഹീറോസിന്റെ മുഖംമൂടി ധരിച്ച് ഗോള്‍ നേട്ടം ആഘോഷിച്ചിട്ടുണ്ട് പിയറെ. 2012 ല്‍ സെയ്ന്റ് ഇറ്റിയെന്നെയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ സ്‌പൈഡര്‍മാന്‍ മുഖംമൂടിയുമായാണ് താരം ഗോള്‍ നേട്ടം ആഘോഷിച്ചത്. പിന്നീട് ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ കളിക്കുമ്പോള്‍ മാര്‍ക്കോ റൂസുമൊത്ത് ബാറ്റ്മാന്‍ മുഖംമൂടി ധരിച്ചും താരം വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്.