/indian-express-malayalam/media/media_files/2025/12/29/arsenal-captain-fake-pass-2025-12-29-18-26-04.jpg)
ബ്രൈറ്റണിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ഒന്നാം സ്ഥാനം ആഴ്സണൽ തിരികെ പിടിച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇത്തവണ ആഴ്സണൽ പടിക്കൽ കലമുടയ്ക്കില്ല എന്ന പ്രതീക്ഷയിലാണ് ഗണ്ണേഴ്സ് ഫാൻസ്. അതിനിടയിൽ ആഴ്സണൽ ക്യാപ്റ്റന്റെ പരിശീലന സമയത്തെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ആഴ്സണലിന്റെ നോർവേജിയൻ താരം മാർട്ടിൻ ഒഡെഗാർഡ് 'ഫേക്ക് ഷോട്ട് പാസ്' ട്രെയിനിങ് സമയത്ത് പരിശീലിക്കുന്നതാണ് വിഡിയോയിൽ ആദ്യം കാണിക്കുന്നത്. പിന്നാലെ ആഴ്സണൽ കുപ്പായത്തിൽ ഗോൾമുഖത്ത് ഫേക്ക് ഷോട്ട് പാസിലൂടെ പന്ത് സഹതാരത്തിന്റെ കാലിലേക്ക് വിട്ട് ഗോൾവല കുലുക്കാൻ അവസം സൃഷ്ടിക്കുന്നു.
Also Read: 450 കോടിയുടെ ട്രാൻസ്ഫർ വെറുതെയായില്ല; റയാന്റെ ഗോൾ ബലത്തിൽ ഒന്നാം സ്ഥാനം പിടിച്ച് മാഞ്ചസ്റ്റർ സിറ്റി
പരിശീലനമാണ് പെർഫെക്ഷനിലേക്ക് എത്തിക്കുന്നത്. ഒഡെഗാർഡ് അത് ഇവിടെ തെളിയിക്കുന്നു എന്ന് പറഞ്ഞാണ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്. എവെർടന് എതിരായ ഒരു മത്സരത്തിൽ ഹവെർട്സിന്റെ ഗോളിലേക്ക് വഴി തുറന്ന ഒഡെഗാർഡിന്റെ 'ഫേക്ക്അസിസ്റ്റിന്' ആരാധകർ ഏറെയാണ്.
Also Read: Morocco vs Mali: മൊറോക്കോയെ ഞെട്ടിച്ച് മാലി; ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ സമനില
ഫേക്ക് പാസിലൂടെ പ്രതിരോധനിര താരങ്ങളെ ആശയക്കുഴപ്പത്തിലാക്കാൻ ഒഡെഗാർഡിന് സാധിക്കുന്നു. ഈ ഫേക്ക് പാസ് താരത്തിന്റെ ഫുട്ബോൾ ഐക്യു എത്രമാത്രമാണെന്ന് വ്യക്തമാക്കുന്നു. കളിക്കളത്തിൽ മറ്റാർക്കും കാണാൻ കഴിയാത്ത പഴുതുകൾ കണ്ടെത്താനും പന്ത് എങ്ങോട്ട് നൽകണം എന്ന് നിമിഷങ്ങൾക്കുള്ളിൽ തീരുമാനിക്കാനും തനിക്കുള്ള മികവ് ഈ ഫേക്ക് പാസിലൂടെ ഒഡെഗാർഡ് തെളിയിക്കുന്നു.
Also Read: ISL: ഐഎസ്എൽ രണ്ട് സ്റ്റേഡിയങ്ങളിലായി ചുരുക്കിയേക്കും; ഫണ്ട് ഉണ്ടോയെന്ന് എഐഎഫ്എഫിനോട് ക്ലബുകൾ
ഈ സീസണിൽ ആഴ്സണലിന് വേണ്ടി 12 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് ഒരു ഗോളും ഒരു അസിസ്റ്റും ആണ് ഒഡെഗാർഡിന്റെ പേരിലുള്ളത്. നോർവേയുടേയും ക്യാപ്റ്റനായ ഒഡെഗാർഡിനെ ലോക ഫുട്ബോളിലെ ഏറ്റവും മധ്യനിര താരങ്ങളിൽ ഒരാളാണ്.
Read More: കാമറൂണിനെ വിറപ്പിച്ച് അമദ് ദിയാലോയുടെ തീയുണ്ട; മഹ്റസിന്റെ പെനാൽറ്റി കരുത്തിൽ അൾജീരിയ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us