ലണ്ടൻ: അയൽക്കാർ തമ്മിലുള്ള പോരാട്ടത്തിൽ ടോട്ടൻഹാമിനെതിരെ ആഴ്സണലിന് തകർപ്പൻ ജയം. ഗണ്ണേഴ്സിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത 2 ഗോളുകൾക്കാണ് ആഴ്സണൽ ബന്ധവൈരികളായ ടോട്ടൻഹാമിനെ തകർത്തത്. ആഴ്സണലിനായി സൂപ്പർ താരം അലക്സിസ് സാഞ്ചസ് , മുസ്താഫി എന്നിവരാണ് ഗോളുകൾ നേടിയത്.

മത്സരത്തിന്രെ ആദ്യപകുതിയിലാണ് ആഴ്സണൽ തങ്ങളുടെ ഗോളുകൾ നേടിയത്. 36 മിനുറ്റിൽ അലക്സിസ് സാഞ്ചസിനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കിൽ തലവെച്ച് സ്കോർഡൻ മുസ്താഫിയാണ് ടോട്ടൻഹാമിന്റെ വലകുലുക്കിയത്.

തൊട്ടടുത്ത മിനുറ്റിൽത്തന്നെ തകർപ്പൻ ഒരു സോളോ ഗോളിലൂടെ അലക്സിസ് സാഞ്ചസ് ടോട്ടൻഹാമിന് രണ്ടാം പ്രഹരവും സമ്മാനിക്കുകയായിരുന്നു.

രണ്ടാംപകുതിയിൽ ഇരു ടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും ഗോൾമാത്രം പിറന്നില്ല. 12 മത്സരങ്ങളിൽ നിന്ന് 22 പോയിന്റാണ് ആഴ്സണലിന്റെ സമ്പാദ്യം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ