ലണ്ടന്‍‍‍: യുറോപ്പാ ലീഗില്‍ എസി മിലാനെ തകർത്ത് ആഴ്സണൽ അവസാന എട്ടിൽ പ്രവേശിച്ചു. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം പാദ മൽസരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ആഴ്സണലിന്റെ വിജയം. ആദ്യപാദത്തിൽ എതിരില്ലാത്ത 2 ഗോളിന് ആഴ്സണൽ വിജയിച്ചിരുന്നു.

ഇംഗ്ലീഷ് താരം ഡെന്നി വെല്‍ബാക്കിന്റെ ഇരട്ട ഗോള്‍ മികവിലാണ് ആഴ്സണലിന് അനായാസ ജയം നേടാനായത്. മിലാനായി ഹക്കാന്‍ കലഹനാഗു ആശ്വാസ ഗോള്‍ നേടി. ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ അഞ്ച് ഗോളുകളുടെ ലീഡുമായാണ് ആഴ്സണലിന്‍റെ ക്വാര്‍ട്ടര്‍ പ്രയാണം.

ആഴ്‌സണല്‍ മൈതാനിയില്‍ ഹക്കാന്‍ കലഹനാഗുവിലൂടെ എസി മിലാനാണ് ആദ്യം മുന്നിലെത്തിയത്. മൂന്ന് മിനിറ്റുകളുടെ ഇടവേളയില്‍ പെനാൽറ്റിയിലൂടെ തിരിച്ചടിച്ച് വെല്‍ബാക്ക് ആഴ്സണലിന് തുല്യതയുറപ്പിച്ചു. രണ്ടാം പകുതിയുടെ 71-ാം മിനിറ്റില്‍ ഗ്രാനിറ്റ് ആഴ്സണലിന്‍റെ രണ്ടാം ഗോള്‍ നേടി. പൂര്‍ണസമയത്തിന് നാല് മിനിറ്റ് ബാക്കിനില്‍ക്കേ വെല്‍ബാക്കിലൂടെ ആഴ്സണല്‍ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ