ലണ്ടൻ: താരകൈമാറ്റ വിപണയിൽ നിർണ്ണായക ചുവടുവെപ്പുമായി ആഴ്സണൽ പരിശീലകൻ ആഴ്സെൻ വെങർ. കിരീട വരൾച്ച അവസാനിപ്പിക്കാൻ പുത്തൻ താരങ്ങളെ ടീമിലെത്തിക്കുന്നുള്ള തിരക്കിലാണ് വെംങർ ഇപ്പോൾ. ബോസ്നിയ ഹെർസഗോവിനയുടെ താരമായ സീഡ് കൊലാസിനാക്കിനെയാണ് വെംങർ ടീമലെത്തിച്ചത്. 2017 സീസൺ ആരംഭിക്കുന്നതിന് മുൻപ് ആഴ്സണൽ സ്വന്തമാക്കുന്ന ആദ്യ താരമാണ് സീഡ് കൊലാസിനാക്ക്.

ഇടതു വിങ്ങറായ സീഡ് കൊലാസിനാക്ക് ജർമ്മൻ ക്ലബായ ഷാൽക്കയ്ക്ക് വേണ്ടിയായിരുന്നു കളിച്ചത്. ഷാൽക്കയിൽ നിന്ന് ഫ്രീ ട്രാൻഫ്റിലാണ് കൊലാസിനാക്ക് ആഴ്സണലിലേക്ക് എത്തുന്നത്. കൊലാസിനാക്കിന്രെ വേതനം സംബന്ധിച്ച വിവകങ്ങൾ ക്ലബ് അധികൃതർ പുറത്ത് വിട്ടിട്ടില്ല. ജൂലൈ നാലിന് ട്രാൻസ്ഫർ മാർക്കറ്റ് ഓപ്പണാവുമ്പോഴേ ഔദ്യോഗികമായി താരകൈമാറ്റം നടക്കുകയുള്ളു.


മെഡിക്കൽ പരിശോധനയ്ക്കായി കൊലാസിനാക്ക് ലണ്ടനിൽ എത്തിക്കഴിഞ്ഞു. ആഴ്സണൽ ജഴ്സിയിൽ താരത്തിന്റെ ഫോട്ടോഷൂട്ടും ഇന്ന് നടന്നു. ഷാൽക്കയ്ക്ക് വേണ്ടി ഇടതുവിങ്ങറായി കളിച്ച കൊലാസിനിക്ക് പോയ സീസണിൽ 8 ഗോളുകൾ നേടുകയും 23 എണ്ണത്തിന് വഴിയൊരുക്കുകയും ചെയ്തു. അറ്റാക്കിങ് ലെഫ്റ്റ് ബാക്കാണ് 24 കാരനായ സീഡ് കൊലാസിനാക്ക് .

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ