തിരുവനന്തപുരം: കായിക ലോകത്തെ മികച്ച സംഭാവനയ്ക്ക് കേന്ദ്രസർക്കാർ നൽകി വരുന്ന അർജുന അവാർഡ് നാളെ പ്രഖ്യാപിക്കും. ഇത്തവണ രണ്ട് മലയാളികൾ അർജുന അവാർഡ് സാധ്യത പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. നീന്തൽ താരം സാജൻ പ്രകാശ്, ഷൂട്ടിംഗ് താരം എലിസബത്ത് സൂസൻ കോശി എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ടത്. ജസ്റ്റിസ് സി.എസ് താക്കൂർ, വിരേന്ദർ സേവാഗ്, പി.ടി.ഉഷ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് അവാർഡ് തീരുമാനിക്കുന്നത്.
1961ൽ തുടങ്ങിയ ഈ പുരസ്കാരം 500,000 രൂപയും വെങ്കല പ്രതിമയും പ്രശസ്തിപത്രവും സമ്മാനമായി നൽകുന്നു. സാധാരണമായി 15 പുരസ്കാരങ്ങളാണ് ഒരു വർഷം നൽകുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ