ഗുഡ്ഗാവ്: ഹരിയാനയില്‍ അര്‍ജുന പുരസ്കാര ജേതാവും രാജ്യാന്തര ബോക്സിങ് താരവുമായ ദിനേഷ് കുമാര്‍ ജീവിക്കുന്നത് ഐസ്ക്രീം വില്‍പ്പന നടത്തി. ഹരിയാനയിലെ ഭിവാനയില്‍ ദിനേഷ് കുമാര്‍ ഐസ്ക്രീം വില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ എഎന്‍ഐ ആണ് പകര്‍ത്തിയിരിക്കുന്നത്. നിരവധി പുരസ്കാരങ്ങള്‍ നേടിയ ആളാണ് ദിനേഷ് കുമാര്‍.
ദേശീയ- രാജ്യാന്തര ബോക്സിങ് താരങ്ങളിലെ മികവ് കാരണമാണ് അദ്ദേഹത്തിന് അര്‍ജുന പുരസ്കാരം ലഭിച്ചിരുന്നത്. 17 സ്വര്‍ണവും 1 വെളളിയും 5 വെങ്കല മെഡലുകളും അദ്ദേഹം ഇതുവരെ നേടിയിട്ടുണ്ട്. ‘രാജ്യാന്തര മത്സരങ്ങളില്‍ ഞാന്‍ മത്സരിച്ചത് അച്ഛന് ലോണ്‍ എടുത്ത പണം കൊണ്ടാണ്. അത് തിരികെ അടക്കാനാണ് ഈ ജോലി ചെയ്യുന്നത്. അച്ഛനും ഐസ്ക്രീം വില്‍ക്കുകയാണ്. അദ്ദേഹത്തിന്റെ കൂടെയാണ് ഞാനും ജോലി ചെയ്യുന്നത്. നിലവിലത്തെ സര്‍ക്കാരും അതിന് മുമ്പത്തെ സര്‍ക്കാരും സഹായമൊന്നും നല്‍കിയിട്ടില്ല,’ ദിനേഷ് പറഞ്ഞു.