scorecardresearch

ഞാൻ ഇനി ഏത് മെഡലാണ് നേടേണ്ടത്, അർജുന അവാർഡിന് പരിഗണിക്കാൻ: പ്രധാനമന്ത്രിയോട് സാക്ഷി മാലിക്

ഗുസ്തി താരമെന്ന നിലയിലുള്ള എന്റെ ജീവിതത്തിൽ, എനിക്ക് ഒരിക്കലും ഈ അവാർഡ് നേടാനുള്ള ഭാഗ്യം ലഭിക്കില്ലേയെന്നും സാക്ഷി ചോദിച്ചു

ഗുസ്തി താരമെന്ന നിലയിലുള്ള എന്റെ ജീവിതത്തിൽ, എനിക്ക് ഒരിക്കലും ഈ അവാർഡ് നേടാനുള്ള ഭാഗ്യം ലഭിക്കില്ലേയെന്നും സാക്ഷി ചോദിച്ചു

author-image
Sports Desk
New Update
sakshi malik, sakshi, sakshi malik awards, sakshi malik arjuna award, sakshi malik arjuna, khel ratna awards, khel ratna, sports awards

ന്യൂഡൽഹി: അർജുന അവാർഡിനായി പരിഗണിക്കുന്ന കായിക താരങ്ങളുടെ പട്ടികയിൻ നിന്ന് തന്റെ പേര് നീക്കം ചെയ്ത കായിക മന്ത്രാലയം നടപടി ചോദ്യംചെയ്ത്  ഇന്ത്യൻ ഗുസ്തി താരം സാക്ഷി മാലിക്. അർജുന അവാർഡിനായി പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടികയിൽ നിന്ന് മാലിക് അടക്കമുള്ളവരുടെ പേര് മന്ത്രാലയം വെട്ടിമാറ്റിയിരുന്നു. ഇതിനു പിറകേ ഈ വിഷയത്തിൽ പ്രധാനമന്ത്രിക്ക് സാക്ഷി കത്തയച്ചു . ഏത് മെഡൽ നേടിയാലാണ് തനിക്ക് അർജുന  അവാർഡ് ലഭിക്കുകയെന്ന് സാക്ഷി പ്രധാനമന്ത്രിക്കയച്ച കത്തിൽ ചോദിച്ചു.

Advertisment

അർജുന അവാർഡ് നൽകുന്നതിനായി പരിഗണിക്കുന്ന 29 പേരുടെ പട്ടികയിൽ നിന്ന് സാക്ഷിയെയും മീരാഭായ് ചാനുവിന്റെയും പേരുകൾ മന്ത്രാലയം ഒഴിവാക്കിയിരുന്നു.

Read More Sports News: പ്രതിരോധത്തിൽ മറ്റൊരു ഇന്ത്യൻ താരം കൂടി; സന്ദീപ് സിങ് ബ്ലാസ്റ്റേഴ്സിൽ

2016ൽ റിയോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ സാക്ഷി രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽ രത്‌ന പുരസ്കാരത്തിനും അർഹയായിരുന്നു. തന്റെ പേര് ആർജുന അവാർഡ് പട്ടികയിൽ നിന്ന് ഒഴിവാക്കിയത് സംബന്ധിച്ച കായിക മന്ത്രാലയത്തിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സാക്ഷി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കായിക മന്ത്രി കിരൺ റിജിജുവിനും കത്തെഴുതിയത്. തന്റെ കരിയറിൽ എപ്പോഴെങ്കിലും താൻ ഈ അവാർഡ് നേടുമോ എന്നും സാക്ഷി കത്തിൽ ചോദിച്ചു.

Advertisment

"ഖേൽരത്‌ന ബഹുമതിക്ക് അർഹയായതിൽ ഞാൻ അഭിമാനിക്കുന്നു. എല്ലാ കായികതാരങ്ങളും എല്ലാ പുരസ്കാരങ്ങളും നേടണമെന്ന് സ്വപ്നം കാണുന്നു. ഒരു കായികതാരം അവരുടെ ജീവൻ അപകടത്തിലാക്കിയിട്ടാണ് ഈ രംഗത്തിറങ്ങുന്നത്. അർജുന അവാർഡ് ജേതാവെന്ന നിലയിൽ എന്റെ പേര് കാണുന്നതിനായി ഞാൻ ആഗ്രഹിക്കുന്നു,” 27 കാരിയായ ഗുസ്തി താരം എഴുതി.

Read More Sports News: രോഹിത് ശർമയ്‌ക്ക് ഖേൽ രത്‌ന പുരസ്‌കാരം

അർജ്ജുന അവാർഡിന് അർഹയാവാൻ രാജ്യത്തിനായ് ഇനിയും ഏതെല്ലാം മെഡലുകളാണ് ലഭിക്കേണ്ടത്. അല്ലെങ്കിൽ ഗുസ്തി താരമെന്ന നിലയിലുള്ള എന്റെ ഈ ജീവിതത്തിൽ, എനിക്ക് ഒരിക്കലും ഈ അവാർഡ് നേടാനുള്ള ഭാഗ്യം ലഭിക്കില്ലേ?” പത്മശ്രീ പുരസ്കാര ജേതാവായ സാക്ഷി ചോദിച്ചു.

2017 ലെ കോമൺ‌വെൽത്ത് റെസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ സാക്ഷി സ്വർണവും ന്യൂഡൽഹിയിൽ നടന്ന ഏഷ്യൻ റെസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളിയും നേടിയിരുന്നു. ഗോൾഡ് കോസ്റ്റിൽ നടന്ന 2018 ലെ കോമൺ‌വെൽത്ത് ഗെയിംസിൽ വെങ്കലവും സാക്ഷി നേടിയിരുന്നു.

Read More: Which medal should I win to receive Arjuna Award: Sakshi Malik asks PM Modi

Arjuna Award

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: