scorecardresearch

"അർജുൻ ബാറ്റ് ചെയ്യുന്നത് സച്ചിനെ പോലെ; മുംബൈ ഇന്ത്യൻസിന്റെ ഓപ്പണറാക്കാൻ പറഞ്ഞു"

Arjun Tendulkar and Yograj Singh: അതിന് മുൻപ് ഞാൻ അർജുന്റെ ബാറ്റിങ് കണ്ടിരുന്നില്ല. നെറ്റ്സിൽ തലങ്ങും വിലങ്ങും ബൗണ്ടറികൾ പായിക്കുന്ന ഷോട്ടുകളാണ് അർജുനിൽ നിന്ന് വന്നത്

Arjun Tendulkar and Yograj Singh: അതിന് മുൻപ് ഞാൻ അർജുന്റെ ബാറ്റിങ് കണ്ടിരുന്നില്ല. നെറ്റ്സിൽ തലങ്ങും വിലങ്ങും ബൗണ്ടറികൾ പായിക്കുന്ന ഷോട്ടുകളാണ് അർജുനിൽ നിന്ന് വന്നത്

author-image
Sports Desk
New Update
Sachin Tendulkar and Arjun Tendulkar

ഇന്ത്യയുടെ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ ബാറ്റ് ചെയ്തിരുന്നത് പോലെയാണ് അദ്ദേഹത്തിന്റെ മകനായ അർജുൻ ടെണ്ടുൽക്കറും ബാറ്റ് ചെയ്യുന്നതെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ യോഗ് രാജ് സിങ്. അർജുനെ തെറ്റായ രീതിയിലാണ് പരിശീലിപ്പിച്ചിരിക്കുന്നത് എന്നും അർജുന്റെ ബാറ്റിങ് മികവിനെ കുറ്റകരമാകും വിധം വിലകുറച്ചാണ് കണ്ടിരിക്കുന്നതെന്നും യുവരാജ് സിങ്ങിന്റെ പിതാവായ യോഗ് രാജ് സിങ് കുറ്റപ്പെടുത്തി. 

Advertisment

"നിങ്ങൾ അർജുന്റെ ബോളിങ്ങിലേക്ക് മാത്രമാണ് ശ്രദ്ധ കൊടുക്കുന്നത്. എന്താണ് നിങ്ങൾ ചെയ്യുന്നത്? എന്താണ് സംഭവിച്ചത്? ഒരുപാട് പരിശീലകരുണ്ട്. അവരെല്ലാം എന്താണ് ചെയ്തത്? അർജുൻ ശരിക്കും ഒരു ബാറ്ററാണ്. എന്റെ കൂടെ 13 ദിവസത്തോളം അർജുൻ ഉണ്ടായിരുന്നു," രവി ബിഷ്ടുമായുള്ള അഭിമുഖത്തിൽ യോഗ് രാജ് സിങ് പറഞ്ഞു. 

Also Read: Sarfaraz Khan Century: ചെന്നൈ സൂപ്പർ കിങ്സിന് തെറ്റിയില്ല; 75 പന്തിൽ 157 റൺസുമായി സർഫറാസ്

"ഒരു ദിവസം അർജുന്റെ ദേഹത്ത് പന്തടിച്ചുകൊണ്ടു. അവനെ ആശുപത്രിയിൽ കൊണ്ടുപോവുകയും പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പാക്കുകയും ചെയ്തു. ആ സമയം ബോളിങ്ങിന് പകരം ബാറ്റിങ് പരിശീലനം നടത്താൻ ഞാൻ അർജുനോട് പറഞ്ഞു. എന്റെ ബാറ്റിങ്ങിന് അവർ പ്രാധാന്യം നൽകുന്നില്ല എന്നാണ് അർജുൻ മറുപടി നൽകിയത്."

Also Read: Kerala vs Rajasthan: അവസാന പന്തിൽ സിക്സ് പറത്തി കേരളത്തെ ജയിപ്പിച്ച് ഏഥൻ; അപരാജിതിന് സെഞ്ചുറി

"അതിന് മുൻപ് ഞാൻ അർജുന്റെ ബാറ്റിങ് കണ്ടിരുന്നില്ല. നെറ്റ്സിൽ തലങ്ങും വിലങ്ങും ബൗണ്ടറികൾ പായിക്കുന്ന ഷോട്ടുകളാണ് അർജുനിൽ നിന്ന് വന്നത്. ഇതോടെ ഞാൻ അർജുന്റെ കോച്ചിനെ വിളിക്കുകയും എന്തുകൊണ്ട് ബാറ്റിങ് പരിശീലനം കൊടുക്കുന്നില്ല എന്ന് ചോദിക്കുകയും ചെയ്തു. ക്വാളിറ്റി ബാറ്ററാണ് അർജുൻ എന്നും സച്ചിൻ ബാറ്റ് ചെയ്യുന്നത് പോലെയാണ് അർജുന്റെ ബാറ്റിങ് എന്നും ഞാൻ അവരോട് പറഞ്ഞു." 

Also Read: Viral Video: ഫേക്ക് ഷൂട്ട് പാസിന്റെ രാജാവ്; ഒഡെഗാർഡിന്റെ ത്രസിപ്പിക്കുന്ന കരുനീക്കം

"എന്റെ അക്കാദമിയിൽ ബാറ്റിങ് പരിശീലനം നടത്തിയതിന് ശേഷം രഞ്ജി ട്രോഫിയിൽ അർജുൻ സെഞ്ചുറി നേടിയിരുന്നു. മുംബൈ ഇന്ത്യൻസിൽ അർജുൻ കളിക്കുന്ന സമയം അർജുനെ ഓപ്പണിങ് ബാറ്ററായി ഇറക്കണം എന്ന് അവരോട് ഞാൻ ആവശ്യപ്പെട്ടു. എന്നാൽ അതുണ്ടായില്ല," യോഗ് രാജ് സിങ് വ്യക്തമാക്കി.  

Read More: Usman Khawaja: 15 ബിയർ കുടിച്ച് കളിച്ചവരുണ്ട്; പൊട്ടിത്തെറിച്ച് ഖവാജയുടെ വിരമിക്കൽ പ്രഖ്യാപനം

Arjun Tendulkar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: