scorecardresearch

മുംബൈയോട് ഗുഡ്ബൈ പറഞ്ഞ് അർജുൻ ടെണ്ടുൽക്കർ; പഴയ പ്രതിഫലം, പുതിയ ഫ്രാഞ്ചൈസി

Arjun Tendulkar Mumbai Indians Trade: ഇതുവരെ അഞ്ച് ഐപിഎൽ മത്സരങ്ങൾ ആണ് അർജുൻ ടെണ്ടുൽക്കർ കളിച്ചത്. വീഴ്ത്തിയത് മൂന്ന് വിക്കറ്റ്. ഇക്കണോമി 9.37.

Arjun Tendulkar Mumbai Indians Trade: ഇതുവരെ അഞ്ച് ഐപിഎൽ മത്സരങ്ങൾ ആണ് അർജുൻ ടെണ്ടുൽക്കർ കളിച്ചത്. വീഴ്ത്തിയത് മൂന്ന് വിക്കറ്റ്. ഇക്കണോമി 9.37.

author-image
Sports Desk
New Update
Arjun Tendulkar Lucknow

Source: Instagram

മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറിനെ മുംബൈ ഇന്ത്യൻസിൽ നിന്ന് ട്രേഡ് വിൻഡോയിലൂടെ സ്വന്തമാക്കി ലക്നൗ സൂപ്പർ ജയന്റ്സ്. നിലവിൽ 30 ലക്ഷം രൂപയാണ് അർജുന്റെ ഐപിഎൽ പ്രൈസ്. ഈ തുകയ്ക്ക് തന്നെയാണ് അർജുൻ ലക്നൗവിലേക് എത്തുന്നത്. 

Advertisment

2021ൽ മുംബൈ ഇന്ത്യൻസ് അർജുനെ താര ലേലത്തിലൂടെ സ്ക്വാഡിൽ എടുത്തെങ്കിലും ഐപിഎൽ അരങ്ങേറ്റത്തിനായി താരത്തിന് 2023 വരെ കാത്തിരിക്കേണ്ടി വന്നു. "ഈ ഓർമകൾക്ക് നന്ദി. ഈ ടീമിന്റെ ഭാഗമാവാനായത് ബഹുമതിയായി കണക്കാക്കുന്നു. ലക്നൗ സൂപ്പർ ജയന്റ്സിനൊപ്പം ചേരുന്നതിനായി കാത്തിരിക്കുന്നു," അർജുൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 

Also Read: സഞ്ജു സാംസൺ ഇനി ചെന്നൈയിൽ; ജഡേജ റോയൽസിൽ; കാത്തിരുന്ന പ്രഖ്യാപനം എത്തി

ലവ് യൂ എന്ന കമന്റുമായി സാറാ ടെണ്ടുൽക്കർ അർജുന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിനടിയിലെത്തി. ഇതുവരെ അഞ്ച് ഐപിഎൽ മത്സരങ്ങൾ ആണ് അർജുൻ കളിച്ചത്. വീഴ്ത്തിയത് മൂന്ന് വിക്കറ്റ്. ഇക്കണോമി 9.37. ഇടംകയ്യൻ പേസ് ബോളർ ആയ അർജുന് ലക്നൗവിൽ കൂടുതൽ മത്സരങ്ങൾ കളിക്കാനാവുമോ എന്നാണ് ഇനി അറിയേണ്ടത്.

Advertisment

Also Read: ട്രേഡ് കഴിഞ്ഞാൽ സഞ്ജുവിനോട് സഞ്ജു തന്നെ ആ ദ്രോഹം ചെയ്യരുത്; ഉത്തപ്പയുടെ മുന്നറിയിപ്പ്

നേരത്തെ ലക്നൗവിൽ നിന്ന് ഷാർദുൽ താക്കൂറിനെ മുംബൈ സ്ക്വാഡിലെത്തിച്ചിരുന്നു. ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് ഷെർഫെയ്ൻ റഥർഫോർഡിനേയും മുംബൈ സ്വന്തമാക്കി. കൊൽക്കത്ത നൈറ്റ്റൈഡേഴ്സിൽ നിന്ന് ട്രേഡ് വിൻഡോയിലൂടെ മായങ്ക് മർക്കണ്ടേയും മുംബൈ ഇന്ത്യൻസിലേക്ക് എത്തി. 

Also Read: 'ബവുമ കുള്ളൻ അല്ലേ?' പന്തിനോട് ബുമ്ര; ബോഡി ഷെയിമിങ് വിവാദം

30 ലക്ഷം രൂപയ്ക്കാണ് മായങ്ക് മുംബൈയിലേക്ക് തിരികെ വരുന്നത്. 2018, 2019, 2022 സീസണുകളിൽ മായങ്ക് മുംബൈക്ക് വേണ്ടി കളിച്ചിരുന്നു. 2021ൽ രാജസ്ഥാൻ റോയൽസിന് വേണ്ടി കളിച്ച മായങ്ക് 2023ലും 2024ലും സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഭാഗമായിരുന്നു. 37 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 37 വിക്കറ്റ് ആണ് മായങ്ക് ഇതുവരെ വീഴ്ത്തിയത്. 

Read More: ഓൾറൗണ്ടറെ കളഞ്ഞ് വിക്കറ്റ് കീപ്പറെ വാങ്ങുന്നു; മണ്ടത്തരമെന്ന് മുൻ താരം

Mumbai Indians Arjun Tendulkar Lucknow Super Giants

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: