/indian-express-malayalam/media/media_files/2026/01/06/arjun-tendulkar-goa-2026-01-06-19-02-00.jpg)
File Photo: Source: X
Arjun Tendulkar Vijay Hazare Trophy:അർജുൻ ടെണ്ടുൽക്കറെ ഓപ്പണിങ്ങിൽ ഇറക്കിയുള്ള ഗോവയുടെ പരീക്ഷണം വീണ്ടും പരാജയപ്പെട്ടു. വിജയ് ഹസാരെ ട്രോഫിയിൽ നാല് മത്സരങ്ങളിൽ ഗോവ അർജുനെ ഓപ്പണറായി ഇറക്കി. ഈ നാല് മത്സരങ്ങളിൽ നിന്ന് ഓപ്പണറുടെ റോളിൽ അർജുൻ കണ്ടെത്തിയ ഉയർന്ന സ്കോർ 24 റൺസ് ആണ്.
ഉത്തരാഖണ്ഡിനെതിരായ മത്സരത്തിൽ എട്ട് റൺസിനും സിക്കിമിനെതിരെ 19 റൺസിനും മുംബൈക്കെതിരെ 24 റൺസിനുമാണ് അർജുൻ പുറത്തായത്. ഹിമാചൽ പ്രദേശിനെതിരെ നേടിയത് ഒരു റൺസ്. ഈ നാല് മത്സരങ്ങളിൽ ഒരു വിക്കറ്റ് പോലും വീഴ്ത്താനും അർജുന് സാധിച്ചില്ല.
Also Read: മുസ്തഫിസുർ റഹ്മാനെ പുറത്താക്കിയത് ബിസിസിഐ ഉന്നതതല തീരുമാനം; കൂടിയാലോചന നടന്നില്ലെന്ന് ഉദ്യോഗസ്ഥർ
അർജുൻ ടെണ്ടുൽക്കർ യഥാർഥത്തിൽ ഒരു ബാറ്ററാണെന്നും സച്ചിനെ പോലെയാണ് അർജുൻ ബാറ്റ് ചെയ്യുന്നത് എന്നും അടുത്തിടെ ഇന്ത്യൻ മുൻ താരം യോഗ് രാജ് സിങ് പറഞ്ഞിരുന്നു. അർജുനെ തെറ്റായ രീതിയിലാണ് പരിശീലിപ്പിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് അർജുന് ബാറ്റിങ് പരിശീലനം നൽകാത്തത് എന്നും യുവരാജ് സിങ്ങിന്റെ പിതാവായ യോഗ് രാജ് സിങ് ചോദ്യം ഉന്നയിച്ചിരുന്നു.
"എന്റെ കൂടെ 13 ദിവസത്തോളം അർജുൻ ഉണ്ടായിരുന്നു. ഒരു ദിവസം അർജുന്റെ ദേഹത്ത് പന്തടിച്ചുകൊണ്ടു. അവനെ ആശുപത്രിയിൽ കൊണ്ടുപോവുകയും പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പാക്കുകയും ചെയ്തു. ആ സമയം ബോളിങ്ങിന് പകരം ബാറ്റിങ് പരിശീലനം നടത്താൻ ഞാൻ അർജുനോട് പറഞ്ഞു. എന്റെ ബാറ്റിങ്ങിന് അവർ പ്രാധാന്യം നൽകുന്നില്ല എന്നാണ് അർജുൻ മറുപടി നൽകിയത്,"ഏതാനും ദിവസം മുൻപ് യോഗ് രാജ് സിങ് പറഞ്ഞു.
Also Read: Rohit Sharma: ഹസ്തദാനം നൽകാനെത്തി കുട്ടികൾ; ദേഷ്യപ്പെട്ട് തട്ടിമാറ്റി രോഹിത് ശർമ
"അതിന് മുൻപ് ഞാൻ അർജുന്റെ ബാറ്റിങ് കണ്ടിരുന്നില്ല. നെറ്റ്സിൽ തലങ്ങും വിലങ്ങും ബൗണ്ടറികൾ പായിക്കുന്ന ഷോട്ടുകളാണ് അർജുനിൽ നിന്ന് വന്നത്. ഇതോടെ ഞാൻ അർജുന്റെ കോച്ചിനെ വിളിക്കുകയും എന്തുകൊണ്ട് ബാറ്റിങ് പരിശീലനം കൊടുക്കുന്നില്ല എന്ന് ചോദിക്കുകയും ചെയ്തു. ക്വാളിറ്റി ബാറ്ററാണ് അർജുൻ എന്നും സച്ചിൻ ബാറ്റ് ചെയ്യുന്നത് പോലെയാണ് അർജുന്റെ ബാറ്റിങ് എന്നും ഞാൻ അവരോട് പറഞ്ഞു."
Also Read: Vaibhav Suryavanshi: 10 സിക്സ്; 15 പന്തിൽ അർധ ശതകം; ഋഷഭ് പന്തിന്റെ റെക്കോർഡ് തകർത്ത് വൈഭവ്
"എന്റെ അക്കാദമിയിൽ ബാറ്റിങ് പരിശീലനം നടത്തിയതിന് ശേഷം രഞ്ജി ട്രോഫിയിൽ അർജുൻ സെഞ്ചുറി നേടിയിരുന്നു. മുംബൈ ഇന്ത്യൻസിൽ അർജുൻ കളിക്കുന്ന സമയം അർജുനെ ഓപ്പണിങ് ബാറ്ററായി ഇറക്കണം എന്ന് അവരോട് ഞാൻ ആവശ്യപ്പെട്ടു. എന്നാൽ അതുണ്ടായില്ല," യോഗ് രാജ് സിങ് വ്യക്തമാക്കി.
Read More: IPL: 25 കോടിയിൽ ഗ്രീനിന് ലഭിക്കുക 9 കോടി മാത്രം; 18 കോടിയിൽ മതീഷയ്ക്ക് 12 കോടി ലഭിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us