ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ റഷ്യയിലേക്കുള്ള യാത്രയിലാണ് ടീമുകള്‍ പലതും. റഷ്യ കീഴടക്കാനുള്ള യാത്രക്കിടയില്‍ സ്പെയിനും അര്‍ജന്‍റീനയും പോസ്റ്റ്‌ ചെയ്ത ഫോട്ടോയാണ് ഇന്റര്‍നെറ്റിലെ സംസാരം. അസാമാന്യ സാമ്യമുള്ള ഫോട്ടോയാണ് ഇരു ടീം അംഗങ്ങളും സാമൂഹ്യ മാധ്യമങ്ങള്‍ വഴി പങ്കുവച്ചത്.

ആദ്യം ഫോട്ടോ പങ്കുവച്ചത് ലയണല്‍ മെസിയുടെ അര്‍ജന്‍റീനയാണ്. അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രത്തില്‍ ഫ്ലൈറ്റിലേറിയ താരങ്ങള്‍ ഫൊട്ടോയ്ക്കായ് പോസ് ചെയ്യുന്ന ചിത്രത്തില്‍ മുന്നിലെ രണ്ട് സീറ്റുകള്‍ ഒഴിച്ചിട്ടത് കാണാം.

സ്പെയിനിന്റെ ഫോട്ടോ പങ്കുവച്ചത് ചെല്‍സിയുടെ പ്രതിരോധ താരമായ സെസര്‍ ആപെലിക്വെറ്റയാണ്. സെസര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവഹ ടീം ഫോട്ടോയ്ക്ക് അര്‍ജന്‍റീനയുടെ ഫോട്ടോയുമായ്‌ അസാമാന്യ സാമ്യമുണ്ട്. അര്‍ജന്റീനയ്ക്ക് സമാനമായാണ് സ്പെയിന്‍ താരങ്ങളും പോസ് ചെയ്തിരിക്കുന്നത് എന്ന് മാത്രമല്ല, സ്പെയിനിന്റെ ടീം ഫൊട്ടോയിലും മുന്നിലെ രണ്ട് സീറ്റുകള്‍ ഒഴിച്ചിട്ടിട്ടുമുണ്ട്.

ഒരുപാട് പ്രതീക്ഷകളുമായാണ് ഇരു ടീമുകളും റഷ്യയിലേക്ക് പറക്കുന്നത്. പൊസഷനില്‍ ഊന്നിയുള്ള കളിയായിരിക്കും ഇരു രാജ്യങ്ങളും കാഴ്ചവെക്കുക. ഭാഷയിലും ഫുട്ബോള്‍ തന്ത്രങ്ങളിലും  മാത്രമല്ല, ഫോട്ടോയില്‍ വരെ ഇരു ടീമുകളും തമ്മില്‍ സാമ്യമുണ്ട് !

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ