ലോക ഫുട്ബോളിലെ ഇതിഹാസ താരങ്ങളിൽ ഒരാളാണ് ലയണൽ മെസി. ലോകമെമ്പാടും ആരാധകരുള്ള മെസി താരജാഡയില്ലാത്ത താരമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. താരജാഡയില്ലാത്ത താരമാണ് മെസി എന്ന് തെളിയിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ ടോപ് ട്രെൻഡിങ്.

ലോകകപ്പ് യോഗ്യത മത്സരത്തിൽ ഉറുഗ്വയുമായിട്ടുള്ള മത്സരത്തിന് ഉറുഗ്വയിൽ എത്തിയതാണ് മെസി. ഉറുഗ്വയിലെ മൊണ്ടേവിഡോയിലെ ടീം ഹോട്ടലിലേക്ക് കയറുന്നതിനിടെ സുരക്ഷ വലയം ഭേദിച്ച് ഒരു കൊച്ചു ബാലൻ മെസിയുടെ അടുത്തേക്ക് ഓടിയെത്തി.​ എന്നാൽ ഉടൻ തന്നെ ഈ ബാലനെ സെക്യൂരിറ്റി ജീവനക്കാർ ബലമായി പിടിച്ച് കൊണ്ടുപോയി. എന്നാൽ ഇത് കണ്ട മെസി സുരക്ഷ ജീവനക്കാരെ തടയുകയും ആ ബാലനെ അടുത്തേക്ക് വിളിക്കുകയും ചെയ്തു. പിന്നീട് മെസി ആ ബാലനെ കെട്ടിപ്പിടിക്കുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ