Italy vs Argentina (ITA vs ARG) Finalissima 2022 Live streaming: ചാമ്പ്യന്മാരുടെ ഫൈനൽസിമ പോരാട്ടം ഇന്ന്. യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയും കോപ്പ അമേരിക്ക ചാമ്പ്യന്മാരയ അർജന്റീനയും തമ്മിൽ ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് മത്സരം. യുവേഫയും കോൺമേബോളും കളിയ്ക്കാൻ സമ്മതിച്ച മൂന്ന് ഇന്റർ-കോണ്ടിനെന്റൽ ചാമ്പ്യൻഷിപ്പുകളിൽ ആദ്യത്തേതാണ് ഇത്.
കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്റീന ചിരവൈരികളായ ബ്രസീലിനെ തോൽപിച്ചാണ് കിരീടം നേടിയത്. ഇറ്റലിയാകട്ടെ ശക്തരായ ഇംഗ്ലണ്ടിനെ അവരുടെ ഹോം ഗ്രൗണ്ടില്‍ കീഴടക്കിയാണ് കിരീടമുറപ്പിച്ചത്.
ഇത് മൂന്നാം തവണയാണ് ലോകത്തിലെ പ്രധാന രണ്ട് ചാമ്പ്യൻഷിപ്പുകളിലെ ചാമ്പ്യന്മാർ പരസ്പരം മറ്റൊരു ഓദ്യോഗിക മത്സരത്തിൽ നേർക്കുനേർ പോരാടുന്നത്. മറ്റു രണ്ടു മത്സരങ്ങളിൽ 1985ൽ ഫ്രാൻസ് ഉറുഗ്വേയെയും 1993 അർജന്റീന ഡെന്മാർക്കിനെയും തോൽപിച്ചിരുന്നു.
ഇറ്റലി vs അർജന്റീന (ITA vs ARG) ഫൈനൽസിമ 2022 മത്സരത്തിന്റെ വിശദാംശങ്ങൾ:
Where to watch live streaming of Italy vs Argentina (ITA vs ARG) Finalissima 2022? ഇറ്റലി vs അർജന്റീന (ITA vs ARG) ഫൈനൽസിമ 2022 ലൈവ് സ്ട്രീമിങ് എവിടെ കാണാനാകും?
ഇറ്റലി vs അർജന്റീന (ITA vs ARG) ഫൈനൽസിമ 2022 ലൈവ് സ്ട്രീമിങ് സോണി ലിവ് ആപ്പിലും ജിയോ ടിവിയിലും ലഭ്യമാകും
How to watch Italy vs Argentina (ITA vs ARG) Finalissima 2022 live on Television? ഇറ്റലി vs അർജന്റീന (ITA vs ARG) ഫൈനൽസിമ 2022 ടെലിവിഷനിൽ എങ്ങനെ തത്സമയം കാണാം?
ഇറ്റലി vs അർജന്റീന (ITA vs ARG) ഫൈനൽസിമ 2022 സോണി ടെൻ 1 & 2 (ഇംഗ്ലീഷ്), സോണി ടെൻ 3 (ഹിന്ദി), സോണി ടെൻ 4 (തമിഴ്, തെലുങ്ക്) എന്നിവയിൽ സംപ്രേക്ഷണം ചെയ്യും.
Where is the Italy vs Argentina (ITA vs ARG) Finalissima 2022 being played? ഇറ്റലി vs അർജന്റീന (ITA vs ARG) ഫൈനൽസിമ 2022 മത്സരം എവിടെയാണ്?
ഇറ്റലി vs അർജന്റീന (ITA vs ARG) ഫൈനൽസിമ 2022 ഇംഗ്ലണ്ടിലെ ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലാണ്.
What time will the Italy vs Argentina (ITA vs ARG) Finalissima 2022 start? ഇറ്റലി vs അർജന്റീന (ITA vs ARG) ഫൈനൽസിമ 2022 എപ്പോഴാണ്?
ഇറ്റലി vs അർജന്റീന (ITA vs ARG) ഫൈനൽസിമ 2022 വ്യാഴാഴ്ച (ജൂൺ 2) ഇന്ത്യൻ സമയം രാവിലെ 12:15 ന് ആണ്.
Also Read: ‘ധോണി ടീമില്‍ നിന്ന് പുറത്താക്കിയപ്പോള്‍ വിരമിക്കാമെന്ന് കരുതി; പക്ഷെ സച്ചിന് എന്നെ തിരുത്തി’