Argentina vs Brazil: ലോകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലും അർജന്റീനയും നേർക്കുനേർ പോരാട്ടത്തിലേക്ക്.അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി ആരോഗ്യവാനാണെന്നും ചൊവ്വാഴ്ച ബ്രസീലിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പങ്കെടുക്കുമെന്നും അർജന്റീന ടീം അറിയിച്ചിട്ടുണ്ട്. എന്നാൽ തുടയിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് നെയ്മർ അർജന്റീനക്കെതിരായ മത്സരത്തിൽ പങ്കെടുക്കില്ലെന്നാണ് ബ്രസീൽ കാംപിൽ നിന്നുള്ള വിവരം.
34 കാരനായ മെസ്സി പരിക്കിൽ നിന്ന് പൂർണ്ണമായി സുഖം പ്രാപിച്ചു. പരിക്ക് കാരണം പാരീസ് സെന്റ് ജെർമെയ്ന്റെ അവസാന രണ്ട് ഗെയിമുകളിൽ നിന്ന് മെസ്സി മാറിനിന്നിരുന്നു. അതേസമയം ഇടത് തുടയിലെ അഡക്ടർ മേഖലയിൽ വേദന അനുഭവപ്പെട്ടതിനാൽ ബ്രസീലിന്റെ ടോപ് സ്കോറർ നെയ്മർ യോഗ്യതാ മത്സരത്തിലുണ്ടാവില്ല.
ദക്ഷിണ അമേരിക്കയിലെ 10 ടീമുകളുടെ യോഗ്യതാ ഗ്രൂപ്പിൽ അർജന്റീന രണ്ടാമതാണ്. ബ്രസീലിന് ആറ് പോയിന്റ് പിന്നിലാണ് അർജന്റീന. 2022 ഖത്തർ ലോകകപ്പിൽ ഇതുവരെ തങ്ങളുടെ സ്ഥാനം ഉറപ്പിച്ച മേഖലയിൽ നിന്നുള്ള ഏക ടീമാണ് ബ്രസീൽ. ദക്ഷിണ അമേരിക്കൻ യോഗ്യതാ റൗണ്ടിലെ മികച്ച നാല് ടീമുകൾ അടുത്ത വർഷത്തെ ലോകകപ്പ് ഫൈനലിലേക്ക് സ്വയമേവ മുന്നേറുകയും അഞ്ചാം സ്ഥാനക്കാരായ ടീം ഇന്റർ റീജിയണൽ പ്ലേഓഫിലേക്ക് പോകുകയും ചെയ്യും.
ജൂലൈയിൽ റിയോ ഡി ജനീറോയിൽ നടന്ന കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെതിരെ 1-0 ന് ജയിച്ച അർജന്റീന 26 കളികളിൽ തോൽവി അറിഞ്ഞിട്ടില്ല.
When and what time will Argentina vs Brazil match start? മത്സരം എപ്പോൾ?
അർജന്റീന-ബ്രസീൽ ലോകകപ്പ് യോഗ്യതാ മത്സരം 2021 നവംബർ 17-ന്, ഇന്ത്യൻ സമയം രാവിലെ 5:00 മണിക്ക് ആരംഭിക്കും.
Where will the Argentina vs Brazil match take place? മത്സരം എവിടെ നടക്കും?
ബ്യൂണസ് ഐറിസിലെ എസ്റ്റാഡിയോ മോനുമെന്റൽ അന്റോണിയോ വെസ്പ്യൂസിയോ ലിബർട്ടിയിലാണ് മത്സരം.
Which channel will telecast the live streaming of Argentina vs Brazil match in India?- ഏത് ചാനലാണ് സംപ്രേക്ഷണം ചെയ്യുന്നത്?
മത്സരം സോണി ടെന്നിലും സോണി സിക്സിലും തത്സമയം സംപ്രേക്ഷണം ചെയ്യും.
How to watch the live streaming of Argentina vs Brazil match in Argentina?- ലൈവ് സ്ട്രീമിങ്
മത്സരത്തിന്റെ ലൈവ് സ്ട്രീമിംഗ് സോണി ലൈവിൽ (SonyLiv) ലഭ്യമാകും.