Latest News

ഖത്തർ ലോകകപ്പ്: ബ്രസീലിനെതിരെ ഗോൾരഹിത സമനില, അർജന്റീന യോഗ്യത നേടി

ബ്രസീൽ ഒക്ടോബറിൽ ലോകകപ്പ് യോഗ്യത നേടിയിരുന്നു

Photo: twitter/ Argentina

സൻ യുവാൻ: ഖത്തർ ലോകകപ്പിലേക്കുള്ള യോഗ്യതാ മത്സരത്തിൽ ബ്രസീലിനെതിരെ അർജന്റീനയ്ക്ക് സമനില. ഇന്നു പുലർച്ചെ നടന്ന മത്സരത്തിൽ ഇരുടീമുകൾക്കും ഗോളുകൾ നേടാൻ കഴിയാതെ വന്നതോടെ ഗോൾരഹിത സമനിലയിൽ കലാശിക്കുകയായിരുന്നു. മത്സരം സമനിലയിൽ ആയെങ്കിലും അർജന്റീന ലോകകപ്പ് യോഗ്യത നേടി.

തുടക്കം മുതൽ തണുത്ത പ്രകടനമാണ് ഇരുടീമുകളും ഗ്രൗണ്ടിൽ കാഴ്ചവച്ചത്. മികച്ച ഗോളവസരങ്ങൾ സൃഷ്ടിക്കാൻ രണ്ടു ടീമുകളിലെയും സൂപ്പർ താരങ്ങൾക്ക് ആദ്യ പകുതിയിൽ സാധിച്ചിരുന്നില്ല. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ മെസ്സി ലോങ് റേഞ്ചിൽ നിന്നും ബ്രസീൽ ഗോൾവല ലക്ഷ്യമാക്കി പായിച്ചെങ്കിലും ഗോളി അലിസൺ തടഞ്ഞിട്ടു. ഇതോടെയാണ് മത്സരം ജയിച്ച് യോഗ്യത ഉറപ്പിക്കാമെന്ന അർജന്റീനയുടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റത്.

ബ്രസീൽ ഒക്ടോബറിൽ ലോകകപ്പ് യോഗ്യത നേടിയിരുന്നു. നിലവിൽ 13 മത്സരങ്ങളിൽ നിന്ന് 35 പോയിന്റുള്ള ബ്രസീൽ ഒന്നാമതാണ്. ഇത്രയും മത്സരങ്ങളിൽ നിന്ന് 29 പോയിന്റുള്ള അർജന്റീന രണ്ടാം സ്ഥാനത്തുമാണ്. പോയിന്റ് പട്ടികയിലെ ആദ്യ നാല് സ്ഥാനക്കാർക്കാണ് നേരിട്ട് യോഗ്യത ലഭിക്കുക.

Also Read: ‘ഖത്തർ ലോകകപ്പ് എന്റെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് കരുതുന്നു:’ നെയ്മർ

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Argentina vs brazil world cup qualifier result highlights

Next Story
ഓരോ ഫോർമാറ്റിലും വ്യത്യസ്ത ടീമുകൾ ഉണ്ടാവില്ല; കളിക്കാരുടെ ക്ഷേമത്തിന് മുൻഗണന നൽകും: ദ്രാവിഡ്rahul dravid, രാഹുൽ ദ്രാവിഡ്, dravid, ദ്രാവിഡ്, dravid india, dravid coach, ദ്രാവിഡ് പരിശീലകൻ, dravid india coach, india vs sri lanka, ഇന്ത്യ-ശ്രീലങ്ക, sri lanka vs india, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com