Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

Copa America 2021 Argentina vs Uruguay: ആദ്യ ജയം തേടി അർജന്റീന;, എതിരാളികൾ ഉറുഗ്വായ്; മത്സരം എവിടെ, എങ്ങനെ കാണാം?

Copa America 2021 Live Streaming: . സീസണിൽ ഉറുഗ്വായുടെ ആദ്യ മത്സരമാണിത്

Copa America 2021, Copa America 2021 live, Copa America 2021 live score, Copa America 2021 live stream, Copa America 2021 live telecast in India, Copa America 2021 live stream in India, Copa America 2021 live score, Argentina vs Uruguay, Argentina vs Uruguay Score, Argentina vs Uruguay Highlights, Messi , Messi goal vs Uruguay, Argentina vs Uruguay live stream, Argentina Uruguay, Argentina Uruguay Score, Argentina Uruguay Highlights, Messi goal Uruguay, Argentina Uruguay live stream, Football News, Copa News, Malayalam, in Malayalm, കോപ്പ, കോപ്പ അമേരിക്ക, അർജന്റീന, മെസി, മെസ്സി, IE Malayalam

Copa America 2021 Argentina vs Uruguay: കോപ്പ അമേരിക്കയില്‍ ചിലിയുമായുള്ള ആദ്യമത്സരത്തിൽ 1-1ന് സമനിലയിൽപെട്ട അർജന്റീന ആദ്യ ജയം ലക്ഷ്യമിട്ട് ഉറുഗ്വായെ നേരിടും. ഇന്ത്യൻ സമയം ശനിയാഴ്ച (ജൂൺ 19) പുലർച്ചെ 5.30നാണ് മത്സരം. സീസണിൽ ഉറുഗ്വായുടെ ആദ്യ മത്സരമാണിത്.

ആദ്യ മത്സരത്തിൽ 33ാം മിനുറ്റിൽ മെസിയാണ് അർജന്റീനയുടെ ഏകഗോൾ നേടിയത്. 57ാം മിനുറ്റിൽ എഡ്വാറോ വർഗാസിലൂടെ ചിലി ഗോൾ മടക്കി.

നിലവിൽ ഗ്രൂപ്പ് ബിയിൽ ഒരു പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അർജന്റീന. ഒരു പോയിന്റ് നേടിയ ചിലി മൂന്നാമതാണ്. ആദ്യ മത്സരത്തിൽ ബൊളീവിയയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപിച്ച പരാഗ്വെയാണ് മൂന്ന് പോയിന്റോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. അഞ്ച് ടീമുകളുള്ള ഗ്രൂപ്പ് ബിയിൽ ബോളീവിയയാണ് ഏറ്റവും പിറകിൽ.

ഗ്രൂപ്പിൽ മറ്റൊരു മത്സരത്തിൽ ചിലി, ബൊളീവിയയെ നേരിടും. വെള്ളിയാഴ്ച അർദ്ധരാത്രി കഴിഞ്ഞ് ഇന്ത്യൻ സമയം 2.30നാണ് മത്സരം.

Also Read: Copa America 2021: കോപ്പയില്‍ ബ്രസീലിയന്‍ കൊടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു

ഗ്രൂപ്പ് എയിൽ രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് ജയം നേടിയ ബ്രസീൽ ആണ് ഏഴ് പോയിന്റുമായി ഒന്നാമത്. നാല് പോയിന്റുമായി കൊളംബിയയാണ് രണ്ടാം സ്ഥാനത്ത്. ആദ്യ മത്സരത്തിൽ ഇക്വഡോറിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ച കൊളംബിയ രണ്ടാം മത്സരത്തിൽ വെനസ്വേലയുമായി ഗോൾരഹിത സമനില വഴങ്ങുകയായിരുന്നു.

ഗ്രൂപ്പിൽ വെനസ്വേലയാണ് ഒരു പോയിന്റുമായി മൂന്നാമത്. ഓരോ പരാജയങ്ങളുമായി ഇക്വഡോറും പെറുവുമാണ് എ ഗ്രൂപ്പിൽ അവസാന സ്ഥാനങ്ങളിൽ.

Upcoming Copa America 2021 Matches കോപ്പ അമേരിക്കയിലെ മത്സരങ്ങള്‍

ചിലി- ബൊളീവിയയെ(പുലര്‍ച്ചെ 2.30)
അർജന്റീന- ഉറുഗ്വായ് (പുലര്‍ച്ചെ 5.30)

Where to watch Copa America 2021 Matches? കോപ്പ അമേരിക്ക 2021 മത്സരങ്ങള്‍ എങ്ങനെ കാണാം?

കോപ്പ അമേരിക്ക മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണം സോണി ടെന്‍ ചാനലിലൂടെ കാണാന്‍ സാധിക്കും.

Where to watch live streaming of Copa America 2021 Matches? കോപ്പ അമേരിക്ക മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് എങ്ങനെ കാണാം?

കോപ്പ അമേരിക്ക മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് സോണി ലൈവ് ആപ്പിലൂടെ കാണം.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Argentina uruguay copa america 2021 live streaming live score

Next Story
റാമോസ് ഇനി മാഡ്രിഡിലില്ല; ഔദ്യോഗിക പ്രഖ്യാപനവുമായി ക്ലബ്
The moderation of comments is automated and not cleared manually by malayalam.indianexpress.com