ബ്യൂണോസ് ഐറിസ്: കോപ്പ അമേരിക്ക ടൂര്‍ണമെന്റിനായുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. ലെയണല്‍ മെസിയും സെര്‍ജിയോ അഗ്യൂറോയും ഏയ്ഞ്ചല്‍ ഡി മരിയായും ഉള്‍പ്പെടുന്ന ടീമില്‍ യുവന്റസ് താരം പൗളോ ഡിബാലയും സ്ഥാനം പിടിച്ചിട്ടുണ്ട്. ഇന്റർ മിലാന്‍ സ്‌ട്രൈക്കര്‍ മൗറോ ഇക്കാര്‍ഡിക്ക് ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല. ജൂണ്‍ 14 മുതല്‍ ജൂലൈ ഏഴ് വരെ ബ്രസീലിലാണ് ഇത്തവണ കോപ്പ് അമേരിക്ക നടക്കുന്നത്.

Read More: അർജന്റീന ഫുട്ബോൾ ടീമിൽ വീണ്ടും കൂട്ട വിരമിക്കൽ?

മെസി – അഗ്യൂറോ – ഡി മരിയ എന്നിവരുടെ പ്രകടനത്തിലാണ് ടീം പ്രതീക്ഷ അര്‍പ്പിക്കുന്നത്. 2014 ലോകകപ്പിലും 2015 ലെയും 2016 ലെയും കോപ്പ അമേരിക്ക ഫൈനലിലും അര്‍ജന്റീന പരാജയപ്പെട്ടിരുന്നു. 2018 ലോകകപ്പിൽ അതിദയനീയ പ്രകടനം കാഴ്ചവച്ച അർജന്റീന ടീം പ്രീ ക്വാർട്ടറിൽ തന്നെ പുറത്തായിരുന്നു. ഇത്തവണയെങ്കിലും ദേശീയ ടീം ജഴ്സിയിൽ ഒരു കിരീടം ചൂടുകയാണ് മെസിയുടെ ലക്ഷ്യം. ക്ലബ് ഫുട്ബോളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോഴും മെസി ദേശീയ ടീമിനായി അത്രത്തോളം നന്നായി കളിക്കാത്തതിൽ ആരാധകർക്ക് അടക്കം നിരാശയുണ്ട്. നിർണായക സമയത്ത് മെസി തളർന്നുപോകുന്നതും ആരാധകരെ നിരാശരാക്കുന്നു.

ഇത്തവണത്തെ കോപ്പ അമേരിക്ക ടൂർണമെന്റിൽ ഗ്രൂപ്പ് ബിയിലാണ് അർജന്റീന ടീം. കൊളംബിയ, പരാഗ്വായ്, ഖത്തർ എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയിൽ അർജന്റീനക്കൊപ്പമുള്ളത്. ജൂൺ 15 ന് കൊളംബിയക്കെതിരെയാണ് അർജന്റീനയുടെ ആദ്യ മത്സരം.

Read More: മെസിയുടെ കളി നേരിൽക്കണ്ട് രാഹുൽ ദ്രാവിഡ്, അവിശ്വസനീയമെന്ന് ഇന്ത്യയുടെ വൻമതിൽ

ടീം ഇങ്ങനെ:

Goalkeepers: Esteban Andrada (Boca Juniors), Franco Armani (River Plate), Agustin Marchesin (America de Mexico).

Defenders: Renzo Saravia (Racing), Nicolas Otamendi (Manchester City), Juan Foyth (Tottenham), German Pezzella (Fiorentina), Ramiro Funes Mori (Villarreal), Milton Casco (River Plate), Nicolas Tagliafico (Ajax), Marcos Acuna (Sporting Lisbon).

Midfielders: Rodrigo De Paul (Udinese), Leandro Paredes, Angel Di Maria (Paris Saint-Germain), Roberto Pereyra (Watford), Giovani Lo Celso (Real Betis), Guido Rodriguez, Exequiel Palacios (River Plate).

Strikers: Lionel Messi (Barcelona), Sergio Aguero (Manchester City), Paulo Dybala (Juventus), Matias Suarez (River Plate), Lautaro Martinez (Inter Milan)

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook