അർജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകൾക്ക് നിറംമങ്ങി. ഇന്നു നടന്ന നിർണായക മൽസരത്തിൽ അർജന്റീനയെ പെറു ഗോൾരഹിത സമനിലയിൽ തറച്ചു. ഇതോടെ അർജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകൾക്ക് തിരിച്ചടിയേറ്റു. പോയിന്റ് പട്ടികയിൽ അർജന്റീന ആറാം സ്ഥാനത്തേക്ക് പോയി. ബ്രസീല്‍, യുറുഗ്വായ്, ചിലി, കൊളംബിയ, പെറു എന്നിവയാണ് അര്‍ജന്റീനയ്ക്ക് മുകളിലുള്ള ടീമുകള്‍.

അർജന്റീനയ്ക്ക് ഇനി ഒരു മൽസരം കൂടിയേ ബാക്കിയുളളൂ. ഒക്ടോബർ പത്തിന് ഇക്വഡോറിനെതിരെയാണ് അർജന്റീനയുടെ അടുത്ത യോഗ്യതാ മൽസരം. ഈ മൽസരത്തിൽ അർജന്റീനയ്ക്ക് ജയിച്ചേ തീരു. ഈ മൽസരത്തിൽ ജയിച്ചാൽ മാത്രം അർജന്റീനയ്ക്ക് റഷ്യയിൽ നടക്കുന്ന ലോകകപ്പ് മൽസരത്തിന് യോഗ്യത നേടാനാകില്ല. പെറു കൊളംബിയയോടും ചിലി ബ്രസീലിനോടും തോൽക്കുകയും വേണം.

കഴിഞ്ഞ മൽസരത്തിൽ വെനസ്വലയോട് അർജന്റീന സമനില വഴങ്ങിയിരുന്നു. ഈ മൽസരത്തിൽ നിന്ന് അഞ്ചു മാറ്റങ്ങളുമായാണ് അർജന്റീന ഇന്നു നടന്ന നിർണായക മൽസരത്തിനിറങ്ങിയത്. കളിയിൽ വ്യക്തമായ മേൽക്കൈ നേടിയിട്ടും അർജന്റീനയ്ക്ക് ജയം മാത്രം സ്വന്തമാക്കാനായില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook