“ഇസ്രയേലിനോട് സൗഹൃദ ഫുട്ബോൾ കളിക്കില്ല,” തങ്ങൾ പലസ്‌തീനൊപ്പമെന്ന് അർജന്റീന

ലോകകപ്പിന് മുന്നോടിയായുളള സൗഹൃദ ഫുട്ബോൾ മൽസരത്തിൽ നിന്നാണ് പിന്മാറ്റം

മോസ്കോ: ജറുസലേമില്‍ ഇസ്രായേലുമായി നടക്കാനിരുന്ന ലോകകപ്പ് സന്നാഹ ഫുട്ബോള്‍ മൽസരത്തില്‍ നിന്ന് അര്‍ജന്‍റീന പിന്‍മാറി. അർജന്റീന കളിക്കരുതെന്നും കളിച്ചാൽ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്നും പലസ്‌തീൻ ഫുട്ബോൾ സംഘടന സമ്മർദ്ദം ചെലുത്തിയിരുന്നു.

ഇസ്രായേല്‍ ജറുസലേം പിടിച്ചെടുത്തതിന്‍റെ 70-ാം വാര്‍ഷികത്തിലാണ് ജറുസലേമിലെ ടെഡി സ്റ്റേഡിയത്തില്‍ ലോകകപ്പ് സന്നാഹ മൽസരം നടത്താന്‍ തീരുമാനിച്ചിരുന്നത്. മൽസരം തങ്ങളോടുളള വെല്ലുവിളിയാണെന്ന് ആരോപിച്ച് വന്‍ പ്രതിഷേധമാണ് പലസ്‌തീനില്‍ കുറച്ച് ദിവസങ്ങളായി നടന്ന് വരുന്നത്.

‍ജൂണ്‍ 9 ന് നടക്കുന്ന മൽസരവുമായി മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു അര്‍ജന്റീനിയന്‍ ടീമിന്‍റെ തീരുമാനം. ലയണൽ മെസിയടക്കമുളളവരുടെ ജഴ്‌സി കത്തിക്കുമെന്ന് പലസ്‌തീൻ നിലപാടെടുത്തു. അർജന്റീന കളിക്കാരും പലസ്‌തീൻ സമ്മർദ്ദത്തോട് അനുകൂലമായാണ് പ്രതികരിച്ചത്.

അർജന്റീന ക്യാപ്റ്റൻ ഗോൺസാലോ ഹിഗ്വെയ്ൻ ആണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു അർജന്റീനയിലെ ഫുട്ബോൾ അധികൃതരുമായി സംസാരിക്കുകയാണെന്നുമാണ് ഇസ്രയേൽ വിശദീകരണം.

മൽസരം മുടങ്ങിയാല്‍ ഇസ്രായേലിന് അത് കനത്ത തിരിച്ചടിയാകും. പലസ്‌തീന്‍ പോരാട്ടത്തിന്‍റെ വിജയവും.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Argentina cancelled friendly football match with israel following palestine pressure

Next Story
സൈന തന്ത്രങ്ങൾ മനസിലാക്കുന്നു? പിവി സിന്ധു പരിശീലന കളരി മാറ്റി.pv sindhu, saina nehwal, sindhu saina, sindhu saina team, pbl, badminton news, indian express
The moderation of comments is automated and not cleared manually by malayalam.indianexpress.com