സൗഹൃദ മത്സരത്തില്‍ മെക്‌സിക്കോയ്‌ക്കെതിരെ അര്‍ജന്റീനയ്ക്ക് വീണ്ടും ജയം. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു അര്‍ജന്റീനയുടെ ജയം. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ മൗറോ ഇക്കാര്‍ഡിയിലൂടെ അര്‍ജന്റീന ഗോള്‍ നേടി. എന്നാല്‍ രണ്ടാം ഗോള്‍ വന്നത് കളി തീരാനിരിക്കെ 87-ാം മിനിറ്റില്‍ ഡിബാലയിലൂടെയും. ഇതോടെ അര്‍ജന്റീന ജയമുറപ്പിച്ചു.

തുടര്‍ച്ചയായി ഇത് രണ്ടാം തവണയാണ് മെക്സിക്കോയെ അര്‍ജന്റീന നേരിടുന്നത്. ഇതിന് മുമ്പ് നടന്ന മത്സരത്തിലും ജയം അര്‍ജന്റീനയ്ക്കൊപ്പമായിരുന്നു. ഇതോടെ ഇടക്കാല പരിശീലകന്‍ സ്‌കളോനിയുടെ റെക്കോര്‍ഡില്‍ നാല് ജയം ആയി. ആറുകളില്‍ നാല് ജയവും ഒരു സമനിലയും ഒരു തോല്‍വിയുമാണ് അദ്ദേഹത്തിന്റെ നേട്ടം. ആറ് കളികളില്‍ ബ്രസീലിനോട് മാത്രമേ അര്‍ജന്റീന ഗോള്‍ വഴങ്ങിയിട്ടുള്ളൂ. ഈ കളി തോല്‍ക്കുകയും ചെയ്തു. അതേസമയം, ലോകകപ്പില്‍ നിന്നും പുറത്തായ ശേഷം കളിച്ച ആറ് കളികളില്‍ അഞ്ചിലും മെക്‌സിക്കോ പരാജയപ്പെട്ടു.

അതേസമയം, കാമറൂണിനെതിരെ ബ്രസീല്‍ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചു. റിച്ചാര്‍ലിസണാണ് ബ്രസീലിനായി ഗോള്‍ നേടിയത്. പരുക്കേറ്റ് മടങ്ങിയ സൂപ്പര്‍ താരം നെയ്മര്‍ക്ക് പകരമായിരുന്നു റിച്ചാര്‍ലിസണ്‍ കളത്തിലെത്തിയത്. 45-ാം മിനിറ്റില്‍ തകര്‍പ്പനൊരു ഹെഡറിലൂടെയായിരുന്നു റിച്ചാര്‍ലിസണിന്റെ ഗോള്‍.

തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് ബ്രസീല്‍ 1-0 എന്ന സ്‌കോറിന് ജയിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ ഉറുഗ്വേക്ക് എതിരെയും അതിന് മുമ്പ് അര്‍ജന്റീനയ്ക്ക് എതിരെയും ഇതേ സ്‌കോറിനായിരുന്നു ബ്രസീല്‍ ജയിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ