ബ്യൂണസ് ഐറിസ്: ഫുട്ബോൾ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്‍റീനയ്ക്ക് സമനില. വെനസ്വേലയാണ് അർജന്‍റീനയെ (1-1) സമനിലയിൽ തളച്ചത്. കൊളമ്പിയ ബ്രസീലിനെും സമനിലയില്‍ തളച്ചു.

സമനിലയോടെ അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യത വീണ്ടും പരുങ്ങലിലായി. റഷ്യയിലേക്കുള്ള യോഗ്യതക്ക് ജയം അനിവാര്യമായിരിക്കെ അര്‍ജന്റീന ശക്തമായി തന്നെയാണ് തുടങ്ങിയത്. എന്നാല്‍ 49-ാം മിനുറ്റില്‍ വെനസ്വേല ഗോള്‍ നേടി അര്‍ജന്റീനക്കാരെ ഞെട്ടിച്ചു. ജോണ്‍ മറിലോയാണ് ഗോള്‍ നേടിയത്. എന്നാല്‍ മിനുറ്റുകളുടെ വ്യത്യാസത്തില്‍ അര്‍ജന്റീന തിരിച്ചടിച്ചു. 54-ാം മിനുറ്റില്‍ മൗറോ ഇക്കാര്‍ഡിയാണ് അര്‍ജന്റീനയെ ഒപ്പമെത്തിച്ചത്. ബോള്‍ പൊസിഷനില്‍ അര്‍ജന്റീനക്കായിരുന്നു മുന്‍തൂക്കമെങ്കിലും സമനിലകുരുക്ക് പൊടിക്കാന്‍ മെസിക്കും കൂട്ടര്‍ക്കും കഴിഞ്ഞില്ല.

ബ്രസീലിനായി വില്യനും കൊളംബിയക്കായി ഫല്‍ക്കാവോയും ഗോളുകള്‍ നേടി. സമനിലയോടെ കൊളമ്പിയ ലോകകപ്പ് യോഗ്യതാ പ്രതീക്ഷകള്‍ സജീവമാക്കി. ബ്രസീല്‍ നേരത്തെ ലോകകപ്പ് യോഗ്യത ഉറപ്പിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ