ടര്‍ക്കിഷ് താരം ആര്‍ദാ തുറാന് ഇനി ബാഴ്സലോണയിലില്ല. അഭ്യൂഹങ്ങള്‍ക്ക് അറുതിവരുത്തിക്കൊണ്ട് ഇന്ന് ക്ലബ്ബിന്റെ സ്ഥിരീകരണം വന്നു. ഈ സീസണിലെ അവസാനിക്കുന മൽസരങ്ങളിലും ബാഴ്സയുമായുള്ള കരാറില്‍ പറയുന്നതായ അടുത്ത രണ്ട് സീസണിലും ടര്‍ക്കിഷ് ക്ലബ്ബായ ബസാക്സെഹിര്‍ എഫ്കെയ്ക്ക് വേണ്ടിയാകും ആര്‍ദാ തുറാന് ബൂട്ടണിയുക.
."@ArdaTuran bugün, üzerinde turuncu formasıyla ülkesine dönüyor. Bu, sadece Başakşehir’in değil Türkiye’nin transferi. Hepimiz için hayırlı olsun.”
Göksel Gümüşdağ…
— İstanbul Başakşehir (@ibfk2014) January 13, 2018
രണ്ടര വര്‍ഷം നീണ്ട കരിയറിലെ മികച്ചൊരു കാലത്തിന് ശേഷമാണ് ആര്‍ദ്രാ ജന്മനാട്ടിലേക്ക് തിരിച്ചെത്തുന്നത്. ലോണടിസ്ഥാനത്തിലാണ് കരാര്‍. 2015-16 സീസണില്‍ ബാഴ്സയിലെത്തിയ ഈ മധ്യനിരതാരം ക്ലബ്ബിന്റെ ലാ ലിഗ, കോപാ ഡല് റേ കിരീട നേട്ടങ്ങള്‍ക്ക് കടിഞ്ഞാണുവലിച്ചു. ക്ലബ്ബിനു വേണ്ടി പതിനഞ്ചോളം ഗോളുകള്‍ നേടാനും ഈ ടര്‍ക്കിഷ് താരത്തിനായി.