Latest News
35-ാം വയസില്‍ പുതിയ ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ
രാജ്യത്ത് 3.62 ലക്ഷം പുതിയ കേസുകള്‍; 4,120 മരണം

ഗോളുകളിൽ അഗ്യൂറോയ്‌ക്ക് ഇരട്ട സെഞ്ചുറി; മാഞ്ചസ്റ്റർ സിറ്റിക്ക് കമ്യൂണിറ്റി ഷിൽഡ്

കെവിൻ ഡിബ്രൂയ്ന്‍, റഹിം സ്റ്റെർലിങ് എന്നിവരെ കൂടാതെയാണ് സീസണിലെ ആദ്യ പ്രധാന പോരാട്ടത്തിന് സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള ടീമിനെ ഇറക്കിയത്

ലണ്ടൻ: ചെൽസിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻമാർ. പ്രീമിയർ ലീഗ് ജേതാക്കളും എഫ്എ കപ്പ് വിജയികളും തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തില്‍ തീപാറും പ്രകടനമാണ് ഇരു ടീമുകളും പുറത്തെടുത്തത്. അർജന്റിന താരം സെർജിയോ അഗ്യൂറോയുടെ ഇരട്ട ഗോളാണ് മാഞ്ചസ്റ്റർ സിറ്റിയെ വിജയത്തിലേക്ക് നയിച്ചത്.

ഇതോടെ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി 200 ഗോൾ തികയ്‌ക്കാനും അഗ്യൂറോയ്‌ക്കായി. 2011 മുതൽ സിറ്റിയുടെ പ്രധാനതാരമാണ് അഗ്യൂറോ. മധ്യനിരയിലെ പ്രധാനികളായ കെവിൻ ഡിബ്രൂയ്ന്‍, റഹിം സ്റ്റെർലിങ് എന്നിവരെ കൂടാതെയാണ് സീസണിലെ ആദ്യ പ്രധാന പോരാട്ടത്തിന് സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള ടീമിനെ ഇറക്കിയതെന്നതും ശ്രദ്ധേയമാണ്.

തുടക്കം മുതലേ മാഞ്ചസ്റ്റർ സിറ്റിക്കായിരുന്നു കളിയിൽ ആധിപത്യം. 13-ാം മിനിറ്റിൽ തന്നെ സിറ്റി മുന്നിലെത്തുകയും ചെയ്‌തു. ഫിൽ ഫോഡനിൽ നിന്നും ലഭിച്ച പന്തുമായി ബോക്‌സിലേക്ക് കടന്ന അഗ്യൂറോ ചെൽസി ഗോൾകീപ്പർ കബല്ലീറോയെ കബളിപ്പിച്ച് പന്ത് വലയിലാക്കി. രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ സിറ്റി ലീഡ് രണ്ടാക്കി ഉയർത്തി. 58-ാം മിനിറ്റിൽ അഗ്യൂറോ തന്റെ രണ്ടാം ഗോളും സ്വന്തമാക്കുകയായിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Aquero scores his 200th goal and city wins community shield

Next Story
ഓസിലിന് പിന്നാലെ ജര്‍മന്‍ ജഴ്‌സിയഴിച്ച് മരിയോ ഗോമസ്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express