ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസ താരം ഐ എം വിജയൻ തന്റെ സഹപ്രവർത്തകരുമായി ഹിന്ദി ഭാഷയിൽ ആശയവിനിമയം നടത്തുന്നതിൽ ബുദ്ധിമുട്ട് നേരിട്ടുവെന്നും എന്നാൽ ഫുട്ബോളിന്റെ ഭാഷ നന്നായി അറിയുന്നതിനാൽ അദ്ദേഹം അത് മറി കടന്നുവെന്നും മുൻ ഇന്ത്യൻ ഫുട്ബോളർ അഖീൽ അൻസാരി.
ഐഎം വിജയന് ഹിന്ദിയിൽ സംസാരിക്കുന്നത് അത്ര സുഖകരമായിരുന്നില്ലെന്നും എന്നാൽ മറ്റാരെക്കാളും നന്നായി ഗെയിം വായിച്ചെടുക്കാൻ അദ്ദേഹത്തിന് കഴിയുമെന്നും അൻസാരി പറഞ്ഞു. 1990 കളിൽ ഇന്ത്യയ്ക്കായി ബൂട്ടണിഞ്ഞ താരമാണ് അൻസാരി.
“വിജയൻ ഭായ് ഞങ്ങളുടെ സീനിയറായിരുന്നു, നിങ്ങൾ അദ്ദേഹത്തെക്കുറിച്ച് എന്ത് പറഞ്ഞാലും അതെല്ലാം കുറവായിരിക്കും. എന്നാൽ അദ്ദേഹത്തിന്റെ ഹിന്ദി അത്ര മുന്നിലല്ലായിരുന്നു, ചിലപ്പോൾ ആശയവിനിമയം നടത്തുമ്പോൾ അദ്ദേഹം കഷ്ടപ്പെടാറുണ്ടായിരുന്നു, ”അൻസാരി പറഞ്ഞു.
“എന്നാൽ ഫുട്ബോളിന്റെ ഭാഷ മറ്റാരെക്കാളും കൂടുതൽ അദ്ദേഹത്തിന് അറിയാമായിരുന്നു, മാത്രമല്ല അദ്ദേഹം ഗെയിം വായിച്ചെടുക്കുന്നത് മികച്ച രീതിയിലായിരുന്നു. ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് എത്തി ജോലി വളരെ എളുപ്പമാക്കി മാറ്റിയ വ്യക്തിയായിരുന്നു അദ്ദേഹം,” അൻസാരി പറഞ്ഞു.
ഭൈചുംഗ് ഭൂട്ടിയ രംഗത്തെത്തുന്നതിനുമുമ്പ് ഇന്ത്യൻ ഫുട്ബോളിന്റെ മുഖമായി മാറിയ താരമായിരുന്നു മലയാളിയായ ഐഎം വിജയൻ. ഗോൾ നേടുന്നതിനുള്ള കഴിവിനാൽ അദ്ദേഹം അക്കാലത്ത് എതിരാളികൾ ഏറ്റവും ഭയപ്പെടുന്ന സ്ട്രൈക്കർ ആക്കി.

1993 ൽ പാകിസ്ഥാനിൽ നടന്ന ആദ്യ ദക്ഷിണേഷ്യൻ ഫുട്ബോൾ ഫെഡറേഷൻ (സാഫ്) കപ്പിൽ നാല് മത്സരങ്ങളിൽ നിന്നായി ഐഎം വിജയൻ നാല് ഗോളുകൾ നേടുകയും കപ്പ് ഇന്ത്യ സ്വന്തമാക്കുകയും ചെയ്തിരുന്നു.
“ഞങ്ങളുടെ ഏറ്റവും മികച്ച സ്ട്രൈക്കറായിരുന്നു അദ്ദേഹം (ഐഎം വിജയൻ) എന്നതിൽ സംശയമില്ല. ലാഹോറിൽ അദ്ദേഹം കഠിനാധ്വാനം ചെയ്തു, അദ്ദേഹമായിരുന്നു ഞങ്ങളുടെ പ്രധാന വ്യക്തി, ”അൻസാരി പറഞ്ഞു.
Read More: ഐ.എം.വിജയനെ പത്മശ്രീ പുരസ്കാരത്തിന് നാമനിർദേശം ചെയ്ത് എഐഎഫ്എഫ്
ടൂർണമെന്റ് ജയിക്കാതെ മടങ്ങിപ്പോവേണ്ടി വരുമെന്ന് പാകിസ്ഥാൻ ആരാധകർ ഇന്ത്യൻ കളിക്കാരോട് അന്ന് പറഞ്ഞതായി ലാഹോറിലെ സാഫ് കപ്പ് നേടിയ ടീമിന്റെ ഭാഗമായ തേജീന്ദർ കുമാർ പറഞ്ഞിരുന്നു.
“ഞങ്ങൾ പാകിസ്ഥാനിൽ വന്നിറങ്ങുമ്പോൾ ചുറ്റും പുഞ്ചിരിക്കുന്ന മുഖങ്ങളുണ്ടായിരുന്നു. ഞങ്ങൾക്ക് ഊഷ്മളമായ സ്വീകരണം ലഭിച്ചു. നാട്ടിൽ എന്നപോലെ അനുഭവപ്പെട്ടു. പക്ഷേ എയർപോർട്ടിൽ ആരോ ഒരാൾ ഞങ്ങളെ നോക്കി പുഞ്ചിരിച്ചു: ‘പാകിസ്ഥാനിലേക്ക് സ്വാഗതം. പക്ഷേ നിങ്ങൾ വെറുംകൈയോടെ മടങ്ങും ’ എന്ന് അയാൾ പറഞ്ഞു,” തേജീന്ദർ ഓർത്തെടുത്തു.
“ഞങ്ങൾക്ക് വലിയ സ്വീകരണം ലഭിച്ചു. ഞങ്ങൾക്ക് ഒരു പ്രശ്നവും ഇല്ലെന്ന് ഉറപ്പാക്കുന്നതിന് അവർ ശ്രദ്ധ ചെലുത്തി. ചുറ്റും കർശന സുരക്ഷ ഉണ്ടായിരുന്നു, ഹോട്ടലിൽ പോലും. സുരക്ഷയില്ലാതെ ആരെയും എവിടെയും പോകാൻ അനുവദിച്ചില്ല,” തേജീന്ദർ അനുസ്മരിച്ചു.
പിപി സത്യന്റെ നായകത്വത്തിലായിരുന്നു അന്ന് ഇന്ത്യൻ ടീം ഇറങ്ങിയത്. ചെക്ക് ജിരി പെസക്ക് ആയിരുന്നു പരിശീലകൻ. ആദ്യ മത്സരത്തിൽ ശ്രീലങ്കയെ എതിരില്ലാത്ത രണ്ടുഗോളിനാണ് ഇന്ത്യ ജയിച്ചത്. ഗോൾ നേടിയത് ഐഎം വിജയനും, ഗുണബീർ സിങ്ങും.
അഞ്ച് ദിവസത്തിന് ശേഷം വിജയന്റെ ഗോളിന്റെ സfootഹായത്താൽ ഇന്ത്യ 1-0ന് നേപ്പാളിനെയും തകർത്തു. ആതിഥേയരായ പാകിസ്താനെതിരേ ഒരു പോയിന്റ് അധികം ലഭിച്ചു. രണ്ട് ദിവസത്തിന് ശേഷം പാകിസ്താനുമായുള്ള മാച്ചിൽ ഐഎം വിജയൻ സമനില ഗോളും നേടി. മത്സരം 1-1ന് അവസാനിച്ചു. 1993 ജൂലൈ 23നായിരുന്നു ആ മത്സരം. ഇന്നേക്ക് കൃത്യം 27 വർഷം മുൻപ്.
Read More: ‘IM Vijayan struggled to communicate in Hindi, but made up for it with language of football’