കറാച്ചി: പന്ത് ബൗണ്ടറി ലൈനിനരികില്‍ വച്ച് ഫീല്‍ഡര്‍ കൈപ്പിടിയിലൊതുക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. പലപ്പോഴും നിര്‍ഭാഗ്യമായിരിക്കും ബാറ്റ്സ്മാനെ അത്തരം പുറത്താകലുകളിലേക്ക് നയിക്കുന്നത്. എന്നാല്‍ പന്ത് ബൗണ്ടറി ലൈന്‍ കടന്ന് സിക്സായിട്ടും പുറത്തായാലോ? എങ്ങനെയെന്നാണോ? അങ്ങനെ സംഭവിച്ചിരിക്കുകയാണ്.
സംഭവം പാകിസ്ഥാന് സൂപ്പര്‍ ലീഗിനിടെയാണ്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വവും ഏതൊരു ബാറ്റ്സ്മാന്റേയും ദുഃസ്വപ്നവുമായ പുറത്താകലിന്റെ ഇര പാക് താരം അന്‍വര്‍ അലിയാണ്. പിഎസ്എല്ലില്‍ പെഷവാറും ക്വെറ്റയും തമ്മിലായിരുന്നു മൽസരം. കളിക്കിടെ പെഷാവര്‍ താരം വഹാബ് റിയാസ് എറിഞ്ഞ 19-ാം ഓവറിലായിരുന്നു പുറത്താകല്‍.
റിയാസിന്റെ ആദ്യ പന്തു ഗ്യാലറിയിലേക്ക് അന്‍വര്‍ പറത്തുകയായിരുന്നു. ആവേശത്തോടെ ആര്‍പ്പു വിളിച്ച ആരാധകരേയും ബാറ്റ്സ്മാനേയും അമ്പരപ്പിച്ചു കൊണ്ട് അമ്പയര്‍ സിക്സിന് പകരം ഔട്ട് വിളിക്കുകയായിരുന്നു. അപ്പോഴാണ് സംഭവിച്ച അബദ്ധം താരത്തിന് പോലും മനസിലായത്.
സിക്സ് അടിക്കുന്നതിനിടെ പിന്നോട്ട് ഇറങ്ങിയ താരത്തിന്റെ കാലു കൊണ്ട് ബെയ്ല്‍സ് വീണിരുന്നു. ഇതോടെ അമ്പയര്‍ ഔട്ട് വിളിക്കുകയായിരുന്നു. ഒരു നിമിഷം കൊണ്ട് പുഞ്ചിരി നിരാശയ്ക്ക് വഴിമാറുകയായിരുന്നു. ഇതോടെ മൂന്ന് റണ്‍സുമായി അന്‍വര്‍ ക്രീസ് വിട്ടു.
ICYMI: OUT! 19.1 Wahab Riaz to Anwar Ali
Watch ball by ball highlights at https://t.co/OhOiaZDLRV#QGvPZ #HBLPSL #Cricingif #PSL2018 pic.twitter.com/j7lsKOHRsK— PakistanSuperLeague (@thePSLt20) March 1, 2018