scorecardresearch

കോഹ്‌ലിയുടെ ക്യാച്ചിൽ വിസ്മയിച്ച് അനുഷ്ക, അർധ സെഞ്ചുറിക്ക് കൈയ്യടിയും

മൽസരം തോറ്റുവെങ്കിലും റോയൽ ചലഞ്ചേഴ്സിന്റെ ക്യാപ്റ്റൻ വിരാട് കോഹ്‌ലി മൽസരത്തിലുടനീളം തിളങ്ങിനിന്നു

മൽസരം തോറ്റുവെങ്കിലും റോയൽ ചലഞ്ചേഴ്സിന്റെ ക്യാപ്റ്റൻ വിരാട് കോഹ്‌ലി മൽസരത്തിലുടനീളം തിളങ്ങിനിന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
കോഹ്‌ലിയുടെ ക്യാച്ചിൽ വിസ്മയിച്ച് അനുഷ്ക, അർധ സെഞ്ചുറിക്ക് കൈയ്യടിയും

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 175 റൺസിന്റെ സ്കോർ ഉയർത്തിയിട്ടും വിജയം നേടാൻ കഴിഞ്ഞില്ല. ക്രിസ് ലിന്നിന്റെ മികവുറ്റ ബാറ്റിങ്ങിൽ റോയൽ ചലഞ്ചേഴ്സ് ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മറികടന്നു. 52 പന്തില്‍ 62 റണ്‍സുമായി ലിൻ പുറത്താകാതെ നിന്നു. ആർസിബിയുടെ മോശം ബോളിങ്ങാണ് ഒരിക്കൽക്കൂടി അവരെ പരാജിതരാക്കിയത്.

Advertisment

മൽസരം തോറ്റുവെങ്കിലും റോയൽ ചലഞ്ചേഴ്സിന്റെ ക്യാപ്റ്റൻ വിരാട് കോഹ്‌ലി മൽസരത്തിലുടനീളം തിളങ്ങിനിന്നു. മികച്ച ഫീൽഡിങ്ങിലൂടെയാണ് കോഹ്‌ലി ഇത്തവണയും തിളങ്ങിയത്. കൊൽക്കത്തയുടെ ദിനേശ് കാർത്തിക്കിനെ പുറത്താക്കിയ കോഹ്‌ലിയുടെ സൂപ്പർ ക്യാച്ച് ആരാധകരെയല്ലാം വിസ്മയിപ്പിച്ചിരുന്നു. കോഹ്‌ലിയുടെ ക്യാച്ച് കണ്ട് ഗ്യാലറിയിലിരുന്ന അനുഷ്കയും അതിശയിച്ചു.

കൊല്‍ക്കത്തന്‍ ഇന്നിങ്‌സിന്റെ 19-ാം ഓവറില്‍ മുഹമ്മദ് സിറാജിന്റെ പന്തിലായിരുന്നു കോഹ്‌ലിയുടെ ക്യാച്ച്. ഡീപ്പില്‍ നിന്ന് മുന്നിലേക്ക് ഓടി വന്ന കോഹ്‌ലി മുഴുനീള ഡൈവിങ്ങിലൂടെയാണ് പന്ത് കൈപ്പിടിയിലൊതുക്കിയത്. ഇതു കണ്ട അനുഷ്ക അതിശയ ഭാവത്തോടെ ഗ്യാലറിയിലിരുന്ന് കൈയ്യടിക്കുകയും ചെയ്തു.

Advertisment

മൽസരത്തിൽ വിരാട് കോഹ്‌ലി അർധ സെഞ്ചുറി നേടിയപ്പോഴും അനുഷ്ക കൈയ്യടിച്ചു. 44 ബോളിൽനിന്ന് കോഹ്‌ലി പുറത്താകാതെ 68 റൺസെടുത്തിരുന്നു. 5 ഫോറും 3 സിക്സും ഉൾപ്പെടുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്സ്. കോഹ്‌ലി അർധ സെഞ്ചുറി തികച്ചപ്പോൾ അനുഷ്ക എഴുന്നേറ്റ് നിന്ന് പുഞ്ചിരിയോടെ കൈയ്യടിച്ചു.

ഐപിഎല്ലിൽ ഭർത്താവ് വിരാട് കോഹ്‌ലിയുടെ മൽസരം കാണാൻ അനുഷ്ക തുടർച്ചയായി ഗ്യാലറിയിലെത്തുന്നുണ്ട്.

Anushka Sharma Ipl 2018 Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: