സിനിമാ തിരക്കുകൾ മാറ്റിവച്ച് ഐപിഎൽ മൽസരങ്ങളിൽ വിരാട് കോഹ്‌ലിക്ക് മികച്ച പിന്തുണ നൽകാനായി ഭാര്യ അനുഷ്ക ശർമ്മ ഗ്യാലറിയിൽ എത്താറുണ്ട്. ചെന്നൈ സൂപ്പർ കിങ്സിനെതിരായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മൽസരം കാണാൻ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ അനുഷ്ക എത്തി. കോഹ്‌ലിയുടെ ഓരോ പ്രകടനം കാണുമ്പോഴും അനുഷ്ക ഗ്യാലറിയിലിരുന്ന് ആർത്തു വിളിക്കുന്നുണ്ടായിരുന്നു.

പക്ഷേ ചെന്നൈയോടുളള റോയൽ ചലഞ്ചേഴ്സിന്റെ തോൽവി അനുഷ്കയുടെ മുഖത്തെ പുഞ്ചിരി മാച്ചു. ക്യാപ്റ്റൻ എം.എസ്.ധോണിയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ചെന്നൈയ്ക്ക് വിജയം നേടിക്കൊടുത്തത്. കോഹ്‌ലിപ്പട ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം രണ്ട് പന്ത് ബാക്കി നില്‍ക്കെ ധോണി മറികടന്നു. 33 പന്തിൽനിന്നും 70 റൺസാണ് ധോണി നേടിയത്.

അവസാന നിമിഷം വരെ അനുഷ്കയുടെ മുഖത്ത് വിജയപ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷേ ധോണി സിക്സർ ഉയർത്തിയതോടെ അനുഷ്കയുടെ മുഖത്തെ പ്രതീക്ഷ മാഞ്ഞു. മൽസരം തോറ്റ് നിരാശയോടെ മടങ്ങുന്ന കോഹ്‌ലിയെ കണ്ടപ്പോൾ അനുഷ്ക മൂകയായി. മറുവശത്താകട്ടെ ധോണിയുടെ ഭാര്യ സാക്ഷി വിജയം ആഘോഷിക്കുകയായിരുന്നു.

കിങ്സ് ഇലവൻ പഞ്ചാബിനെതിരായ റോയൽ ചലഞ്ചേഴ്സിന്റെ കഴിഞ്ഞ മൽസരം കാണാനും അനുഷ്ക എത്തിയിരുന്നു. ആ മൽസരത്തിൽ കോഹ്‌ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവാണ് വിജയിച്ചത്. പക്ഷേ ഇത്തവണ കോഹ്‌ലിക്കൊപ്പം വിജയം ആഘോഷിക്കാനെത്തിയ അനുഷ്കയുടെ പ്രതീക്ഷകളെല്ലാം തകർന്നടിയുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ