വിരാട് കോഹ്‌ലിയും അനുഷ്കയും ഒന്നിച്ചുളള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറലാണ്. ഇടയ്ക്ക് ഇരുവരും തങ്ങൾ ഒന്നിച്ചുളള ചിത്രങ്ങൾ ആരാധകർക്കായി ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്യാറുണ്ട്. വിരുഷ്ക ഫാൻസ് അത് വൈറലാക്കുകയും ചെയ്യും. എന്നാൽ അടുത്തിടെ ഇരുവരും ശ്രീലങ്കയ്ക്ക് പോയപ്പോൾ ഒന്നിച്ചുളള ചിത്രങ്ങൾ ഒന്നുംതന്നെ പോസ്റ്റ് ചെയ്തില്ല. ഇത് ആരാധകരെ ചെറിയ രീതിയിൽ നിരാശരാക്കിയിരുന്നു.

പക്ഷേ ഇപ്പോൾ പുറത്തുവരുന്ന ചിത്രങ്ങൾ ആരാധകരെ കൂടുതൽ സന്തോഷത്തിലാക്കുന്നതാണ്. വിരുഷ്ക പ്രണയ ജോഡികളെ അധികം വൈകാതെ വീണ്ടും സ്ക്രീനിൽ കാണാം എന്ന സൂചന നൽകുന്നതാണ് പുതിയ ചിത്രങ്ങൾ. അനുഷ്കയും കോഹ്‌ലിയും ഒന്നിക്കുന്ന ടിവി പരസ്യത്തിന്റെ ഷൂട്ടിങ്ങിനിടയിൽനിന്നുളള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. രണ്ടുപേരും പരമ്പരാഗത വസ്ത്രങ്ങളാണ് ഫോട്ടോയിൽ ധരിച്ചിരിക്കുന്നത്. ഒരു ഫോട്ടോയിൽ അനുഷ്ക ചിരിച്ചുകൊണ്ട് ക്യാമറയ്ക്ക് പോസ് ചെയ്യാൻ നിൽക്കുന്നു, പക്ഷേ കോഹ്‌ലിയുടെ കണ്ണുകൾ അപ്പോഴും അനുഷ്കയുടെ മുഖത്തുതന്ന. അനുഷ്കയുടെ സൗന്ദര്യത്തിൽ കോഹ്‌ലി വീണുപോയോ എന്നാണ് ചിത്രം കണ്ട ആരാധകരുടെ ചോദ്യം.

virat kohli, anushka

എന്തിനെക്കുറിച്ചുളളതാണ് പരസ്യം എന്നു വ്യക്തമല്ല. പക്ഷേ വസ്ത്രവുമായി ബന്ധപ്പെട്ട പരസ്യമായിരിക്കുമെന്നാണ് ഫാൻസുകാർ പറയുന്നത്. മുംബൈയിലായിരുന്നു പരസ്യത്തിന്റെ ചിത്രീകരണം. പരസ്യം പുറത്തിറങ്ങുന്നത് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് വിരുഷ്ക ഫാൻസ്.

virat kohli, anushka

സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും കോഹ്‌ലിയുമായുളള പ്രണയബന്ധം പരസ്യമായി പറയാൻ അനുഷ്ക ഇതുവരെ തയാറായിട്ടില്ല. എന്നാൽ കോഹ്‌ലിയാകട്ടെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയും സന്ദേശങ്ങളിലൂടെയും പരസ്യമായും അല്ലാതെയും അനുഷ്കയോടുളള തന്റെ പ്രണയം ഇടയ്ക്കിടെ പ്രകടിപ്പിക്കാറുണ്ട്. അനുഷ്കയ്ക്ക് ഒപ്പമുളള ചിത്രം കോഹ്‌ലി തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ പിക്ചർ ആക്കിയതോടെയാണ് ഇരുവരുടെയും പ്രണയം ദൃഢമാണെന്ന് ഏവരും സ്ഥിരീകരിച്ചത്.

Aww. They look to good together man love them to much <3 May god bless you

A post shared by virushka (@virat_and_anushka) on

Here comes another one Aww….. Just love them #follow if you love them too..

A post shared by virushka (@virat_and_anushka) on

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook