ദക്ഷിണാഫ്രിക്കയിൽ പുതുവൽസര ആഘോഷത്തിലാണ് വിരാട് കോഹ്‌ലിയും അനുഷ്കയും. ഡിസംബർ 11 ന് ഇറ്റലിയിലെ മിലാനിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. യൂറോപ്പിലെ ഹണിമൂൺ ആഘോഷങ്ങൾക്കുശേഷം ഇന്ത്യയിൽ മടങ്ങിയെത്തിയ വിരുഷ്ക ദമ്പതികൾ ഡൽഹിയിലും മുംബൈയിലും വിരുന്നൊരുക്കി. ഇതിനുശേഷമാണ് ന്യൂ ഇയർ ആഘോഷങ്ങൾക്കായി ഇരുവരും ദക്ഷണിഫ്രാക്കയിലേക്ക് പോയത്.

ദക്ഷിണാഫ്രിക്കയിൽ ഇരുവരും ഷോപ്പിങ് നടത്തുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ആരാധകർക്ക് കിടിലൻ ന്യൂ ഇയർ സമ്മാനം നൽകിയിരിക്കുകയാണ് വിരുഷ്ക. എല്ലാവർക്കും പുതുവൽസര ആശംസകൾ നേർന്ന് ഒരു സെൽഫിയാണ് പുതുവൽസര സമ്മാനമായി ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തിട്ടുളളത്.

ന്യൂഇയർ ആഘോഷങ്ങൾക്കുശേഷം ജനുവരി ആദ്യവാരം അനുഷ്ക ഇന്ത്യയിലേക്ക് മടങ്ങിയെത്തും. ഷാരൂഖ് ഖാനെ നായകനാക്കി ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കാനാണ് അനുഷ്ക എത്തുന്നത്. മാത്രമല്ല ഫെബ്രുവരി 9 ന് റിലീസ് ചെയ്യുന്ന തന്റെ പുതിയ ചിത്രമായ പാരിയുടെ പ്രൊമോഷനും അനുഷ്കയ്ക്ക് ചെയ്യേണ്ടതായുണ്ട്. ദക്ഷിണാഫ്രിക്ക പരമ്പരയ്ക്കായി വിരാട് കോഹ്‌ലി അവിടെ തുടരും.

ജനുവരി 5 മുതൽ ഫെബ്രുവരി 24 വരെയാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പര. മൂന്നു ടെസ്റ്റ് മൽസരങ്ങളും 6 ഏകദിനങ്ങളും 3 ടിട്വന്റി മൽസരങ്ങളും ഇരുരാജ്യങ്ങളും തമ്മിൽ കളിക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ