ആരാധകരുടെ പ്രിയപ്പെട്ട സെലിബ്രിറ്റി ദമ്പതികളാണ് അനുഷ്ക ശർമയും വിരാട് കോഹ്ലിയും. ലോക്ക്ഡൗണ് കാലത്തെ നേരമ്പോക്കുകളുടെ രസകരമായ ചിത്രങ്ങളും വീഡിയോകളും അനുഷ്കയും കോഹ്ലിയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇക്കുറിയും ഇത്തരത്തിൽ രസകരമായ ഒരു വീഡയോയുമായാണ് അനുഷ്ക എത്തയിരിക്കുന്നത്.
Read More: ലോക്ക്ഡൗൺ കാലത്ത് കോഹ്ലിക്ക് ഹെയർസ്റ്റൈൽ ചെയ്ത് അനുഷ്ക
“ഗ്രൗണ്ടിലിറങ്ങി കളിക്കുന്നത് അദ്ദേഹത്തിന് മിസ് ചെയ്യുന്നുണ്ടാകും എന്നെനിക്ക് തോന്നി. കൂടാതെ ലക്ഷക്കണക്കിന് ആരാധകരിൽ നിന്നും അദ്ദേഹത്തിന് കിട്ടുന്ന സ്നേഹം. പ്രത്യേകിച്ച് ഇത്തരത്തിലുള്ള ആരാധകരുടെ സ്നേഹം. അതിനാൽ അദ്ദേഹത്തിന് ആ അനുഭവം സമ്മാനിക്കാമെന്നു കരുതി,” എന്ന് എഴുതിക്കൊണ്ടാണ് അനുഷ്ക വീഡിയോ പങ്കുവച്ചത്.
വീഡിയോയിൽ അനുഷ്ക പറയുന്നതിങ്ങനെയാണ്, “ഏയ് കോഹ്ലി, കോഹ്ലി ഒരു ഫോറടിക്ക്. എന്താണ് ചെയ്യുന്നത്? ഫോറടിക്ക് കോഹ്ലി.” ഗ്യാലറിയിൽ ഇരുന്ന് ആരാധകർ വിളിച്ചു പറയുന്നത് അനുകരിച്ചുകൊണ്ടാണ് അനുഷ്ക ഇത് പറയുന്നത്. പത്രം വായിച്ചിരിക്കുന്ന കോഹ്ലി അനുഷ്കയെ നോക്കുന്ന നോട്ടമാണ് അതിലേറെ രസം.
അടുത്തിടെ കോഹ്ലിക്ക് മുടിവെട്ടിക്കൊടുക്കുന്ന വീഡിയോയും അനുഷ്ക സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. അടുക്കളയിലെ കത്രിക ഉപയോഗിച്ചായിരുന്നു അനുഷ്കയുടെ മുടിവെട്ടൽ. തന്റെ ഭാര്യ നൽകിയ പുതിയ ഹെയർസ്റ്റൈൽ വളരെ മനോഹരമായിരിക്കുന്നുവെന്ന് കോഹ്ലി വീഡിയോയിൽ പറയുന്നുണ്ട്. തിരക്കേറിയ ജീവിതത്തിനിടയിൽ കുടുംബത്തിനൊപ്പം ചെലവഴിക്കാൻ കിട്ടിയ സമയം പല കായിക താരങ്ങളും ആസ്വദിക്കുന്നുണ്ട്.
നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 24 ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ എല്ലാവരും സുരക്ഷിതരായി വീട്ടിൽ തന്നെ കഴിയണമെന്ന് കോഹ്ലിയും അനുഷ്കയും ആവശ്യപ്പെട്ടിരുന്നു.