Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

ഇന്ത്യൻ ജയത്തിന്റെ ആഹ്ലാദ തിമിർപ്പിൽ അനുഷ്‌കയും സാക്ഷിയും, ഒപ്പം ചേർന്ന് സിവയും

അനുഷ്കയും സാക്ഷിയും മൽസരം കണ്ട് ഗ്യാലറിയിൽ ഇരുന്ന കൈയ്യടിക്കുന്നതിന്റെ ചില വീഡിയോകളും പുറത്തുവന്നിട്ടുണ്ട്

ഇംഗ്ലണ്ടിനെ അവസാന മൽസരത്തിൽ ഏഴു വിക്കറ്റിന് തോൽപ്പിച്ച് ട്വന്റി ട്വന്റി പരമ്പര ഇന്ത്യ സ്വന്തമാക്കി. രോഹിത് ശർമ്മയുടെ സെഞ്ചുറി കരുത്തിലാണ് ഇന്ത്യ 2-1ന് പരമ്പര നേടിയത്. ബ്രിസ്റ്റോളിൽ നടന്ന മൽസരം കാണാൻ വിരാട് കോഹ്‌ലിയുടെ ഭാര്യ അനുഷ്ക ശർമ്മയും ധോണിയുടെ ഭാര്യ സാക്ഷിയും മകൾ സിവയും എത്തിയിരുന്നു.

അനുഷ്കയും സാക്ഷിയും സിവയും ഒരുമിച്ചുളള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യുന്നുണ്ട്. രണ്ടാം ടി ട്വന്റി മുതലാണ് അനുഷ്ക ടീമിനൊപ്പം ചേർന്നത്. അനുഷ്ക, ആഷിഷ് നെഹ്റയുടെ ഭാര്യ രുഷ്മ, ശിഖർ ധവാന്റെ മക്കളായ അലിയ, റിയ, കൃണാൽ പാണ്ഡ്യയുടെ ഭാര്യ പങ്കൂരി ശർമ്മ എന്നിവർക്കൊപ്പം കുഞ്ഞു സിവയുമായി നിൽക്കുന്ന ചിത്രം ധോണിയുടെ ഭാര്യ സാക്ഷി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

#bleedblue #GoIndia #happiness

A post shared by Sakshi Singh Dhoni (@sakshisingh_r) on

അനുഷ്കയും സാക്ഷിയും മൽസരം കണ്ട് ഗ്യാലറിയിൽ ഇരുന്ന കൈയ്യടിക്കുന്നതിന്റെ ചില വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ധോണിയുടെ 37-ാം പിറന്നാൾ ആഘോഷങ്ങളിലും അനുഷ്ക പങ്കെടുത്തിരുന്നു.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 199 റണ്‍സിന്റെ വിജയ ലക്ഷ്യം എട്ട് പന്ത് ബാക്കി നില്‍ക്കെ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ സിക്‌സിലൂടെ ഇന്ത്യ മറികടന്നത്. ഏഴ് വിക്കറ്റിനാണ് ഇന്ത്യന്‍ വിജയം. 56 പന്തില്‍ നിന്നും സെഞ്ചുറി തികച്ച രോഹിത് ശര്‍മ്മയാണ് കളിയിലെ കേമന്‍. തുടക്കം മുതല്‍ തന്നെ ഇന്ത്യ ആക്രമിച്ചു കളിക്കുകയായിരുന്നു. ശിഖര്‍ ധവാനെ നഷ്ടമായിട്ടും പുറത്താകെ രോഹിത് ഒരു വശത്ത് നിലയുറപ്പിച്ചപ്പോള്‍ ഇന്ത്യ അനായാസം ലക്ഷ്യം മറികടക്കുകയായിരുന്നു.

നായകന്‍ വിരാട് കോഹ്‌ലി 43 റണ്‍സെടുത്ത് പുറത്തായപ്പോള്‍ പാണ്ഡ്യ 14 പന്തില്‍ 33 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ 9 വിക്ക്റ്റ് നഷ്ടത്തിലാണ് 198 റണ്‍സെടുത്തത്. ഇംഗ്ലണ്ടിനായി ഓപ്പണര്‍ ജേസണ്‍ റോയ് 31 പന്തില്‍ 67 റണ്‍സെടുത്തു. 21 പന്തില്‍ 34 റണ്‍സെടുത്ത ബട്‌ലര്‍ മികച്ച പിന്തുണ നല്‍കി.

ഇരുവരും പുറത്തായശേഷമിറങ്ങിയ ഹെയ്ല്‍സ് 30 റണ്‍സെടുത്ത് സ്‌കോറിങ് വേഗത നിലനിര്‍ത്തി. എന്നാല്‍ താളം കണ്ടെത്തിയ ഇന്ത്യന്‍ ബോളര്‍മാര്‍ കൃത്യമായ ഇടവേളയില്‍ വിക്കറ്റ് വീഴ്ത്തിയതോടെ ഇംഗ്ലണ്ടിന് 200 ലെത്താനായില്ല. ബെയര്‍സ്റ്റോ 25 റണ്‍സെടുത്തു.

ഇന്ത്യയ്ക്കായി ഹാര്‍ദിക് പാണ്ഡ്യ നാല് വിക്കറ്റ് വീഴ്ത്തി. കൗള്‍ രണ്ടും ചാഹര്‍, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മാഞ്ചസ്റ്ററില്‍ നടന്ന ഒന്നാം ടി-20യില്‍ ഇന്ത്യയും കാര്‍ഡിഫില്‍ നടന്ന രണ്ടാം ടി-20 യില്‍ ഇംഗ്ലണ്ടുമായിരുന്നു വിജയിച്ചിരുന്നത്.

Web Title: Anushka sharma sakshi dhoni and ziva cheer for team india

Next Story
‘ഈ സ്റ്റമ്പാരാ ഇവിടെ കൊണ്ടു വച്ചത്’; നെയ്മറിന് പഠിച്ച് ഉരുണ്ട് മറിഞ്ഞ് ധോണി
The moderation of comments is automated and not cleared manually by malayalam.indianexpress.com