കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യം ലോക്ക്ഡൗണിലായതോടെ സിനിമാ താരങ്ങളും കായിക താരങ്ങളുമെല്ലാം വീട്ടിൽ കഴിയുകയാണ്. വീട്ടിൽ എങ്ങനെയാണ് തങ്ങൾ സമയം ചെലവഴിക്കുന്നതെന്ന് പലരും സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കുന്നുണ്ട്. നടി അനുഷ്ക ശർമ ഭർത്താവ് വിരാട് കോഹ്ലിക്ക് മുടി വെട്ടുന്നതിന്റെ വീഡിയോ ആണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
Read Also: നിങ്ങളെ കുറിച്ചോർത്ത് നാണക്കേട് തോന്നുന്നു; പൊട്ടിത്തെറിച്ച് ധോണിയുടെ ഭാര്യ
അടുക്കളയിലെ കത്രിക ഉപയോഗിച്ചായിരുന്നു അനുഷ്കയുടെ മുടിവെട്ടൽ. തന്റെ ഭാര്യ നൽകിയ പുതിയ ഹെയർസ്റ്റൈൽ വളരെ മനോഹരമായിരിക്കുന്നുവെന്ന് കോഹ്ലി വീഡിയോയിൽ പറയുന്നുണ്ട്. തിരക്കേറിയ ജീവിതത്തിനിടയിൽ കുടുംബത്തിനൊപ്പം ചെലവഴിക്കാൻ കിട്ടിയ സമയം പല കായിക താരങ്ങളും ആസ്വദിക്കുന്നുണ്ട്.
നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 24 ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ എല്ലാവരും സുരക്ഷിതരായി വീട്ടിൽ തന്നെ കഴിയണമെന്ന് കോഹ്ലിയും അനുഷ്കയും ആവശ്യപ്പെട്ടിരുന്നു.
കൊറോണ വൈറസിന തുടർന്ന് പല കായിക മത്സരങ്ങളും ഉപേക്ഷിച്ചിരുന്നു. ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുളള ഏകദിന മത്സരങ്ങളും ഉപേക്ഷിച്ചിരുന്നു. മാർച്ച് 29 ന് തുടങ്ങേണ്ടിയിരുന്ന ഐപിഎൽ മത്സരങ്ങളും ബിസിസി മാറ്റിവച്ചിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook