വിജയത്തോടെയാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ആരംഭിച്ചത്. കുല്‍ദീപ് യാദവിന്റെ സ്പിന്‍ മികവും രോഹിത് ശര്‍മ്മയുടെ ബാറ്റിങ് പ്രകടനവുമാണ് ഇന്ത്യയ്ക്ക് അനായാസ മികവ് സമ്മാനിച്ചത്. രോഹിതിന്റെ സെഞ്ചുറിയ്ക്ക് ശക്തമായ പിന്തുണയുമായി 75 റണ്‍സെടുത്ത് നായകന്‍ വിരാട് കോഹ്‌ലി കട്ട സപ്പോര്‍ട്ടാണ് നല്‍കിയത്.

വിരാടും സംഘവും വിജയം കൊയ്യുന്നത് കാണാന്‍ ഭാര്യ അനുഷ്‌ക ശര്‍മ്മയും ലണ്ടനിലെത്തിയിരുന്നു. കളിക്കിടെ ഗ്യാലറിയിരിക്കുന്ന അനുഷ്‌കയുടെ രംഗങ്ങള്‍ ഇത്തവണയും കാവ്ചയുടെ വിരുന്ന് തന്നെയായിരുന്നു. വിരാട് ജയിക്കുമ്പോള്‍ ഗ്യാലറിയില്‍ നിന്ന് കൈയ്യടിക്കുന്ന അനുഷ്‌ക ഇന്ത്യന്‍ ക്രിക്കറ്റിലിന്ന് സുന്ദരകാഴ്ചയാണ്.

ഇന്നലേയും അത്തരത്തിലൊരു കാഴ്ചയുണ്ടായി. ഇന്ത്യ കളി ജയിച്ചപ്പോല്‍ ഗ്യാലറിയിരുന്ന് വിരാടിന് ഫ്‌ളൈയിങ് കിസ് നല്‍കുന്ന അനുഷ്‌കയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

അനുഷ്‌കയ്‌ക്കൊപ്പം ശിഖര്‍ ധവാന്റെ ഭാര്യയുമുണ്ടായിരുന്നു ഗ്യാലറിയില്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ