Latest News

കോഹ്‌ലിയുടെ സെഞ്ചുറി ഭാര്യയും മിസ് ചെയ്തില്ല, ആഘോഷമാക്കി അനുഷ്ക

ടിവിയിലൂടെ മൽസരം കണ്ട അനുഷ്കയ്ക്ക് കോഹ്‌ലി സെഞ്ചുറി നേടിയപ്പോൾ സന്തോഷം സഹിക്കാനായില്ല

ദക്ഷിണാഫ്രിക്കയ്ക്കെതിരായ വിരാട് കോഹ്‌ലിയുടെ സെഞ്ചുറി നേട്ടം രാജ്യത്തെ മുഴുവൻ ക്രിക്കറ്റ് പ്രേമികളെയുമാണ് ആഘോഷത്തിലാഴ്‌ത്തിയത്. സെഞ്ചുറിക്കൊപ്പം കളിച്ച രാജ്യങ്ങളിലെല്ലാം സെഞ്ചുറി നേടിയ കളിക്കാരൻ എന്ന അപൂർവ റെക്കോർഡും കോഹ്‌ലി സ്വന്തം പേരിലാക്കിയിരുന്നു. ഇന്ത്യൻ നായകന്റെ അപൂർവ നേട്ടം ഭാര്യ അനുഷ്കയും മിസ് ചെയ്തില്ല. ഡർബനിലെ ഗ്യാലറിയിൽ അനുഷ്ക ഇല്ലായിരുന്നുവെങ്കിലും ഭർത്താവിന് മനസ്സു കൊണ്ട് എല്ലാ പിന്തുണയും അനുഷ്ക നൽകിയിരുന്നു.

ടിവിയിലൂടെ മൽസരം കണ്ട അനുഷ്കയ്ക്ക് കോഹ്‌ലി സെഞ്ചുറി നേടിയപ്പോൾ സന്തോഷം സഹിക്കാനായില്ല. ഇൻസ്റ്റഗ്രാമിലൂടെയാണ് അനുഷ്ക തന്റെ സന്തോഷം പങ്കുവച്ചത്. ദക്ഷിണാഫ്രിക്കൻ മണ്ണിലെ കോഹ്‌ലിയുടെ ആദ്യ സെഞ്ചുറി ആരാധകരെപ്പോലെ തന്നെ ഭാര്യ അനുഷ്കയും ആഘോഷിച്ചുവെന്ന് ഇൻസ്റ്റഗ്രാം ചിത്രങ്ങൾ വ്യക്തമാക്കും. ഭർത്താവിന്റെ നേട്ടത്തിൽ അഭിമാനം കൊളളുന്ന ഭാര്യയാണ് അനുഷ്കയെന്നും ചിത്രങ്ങൾ പറയുന്നു.

വിരാട് കോഹ്‌ലിയുടെ 33-ാമത് ഏകദിന സെഞ്ചുറിയാണ് ഡർബനിൽ നേടിയത്. ദക്ഷിണാഫ്രിക്കൻ മണ്ണിലെ തന്റെ 10-ാം ഏകദിനത്തിലാണ് കോഹ്‌ലി സെഞ്ചുറി നേട്ടം കൈവരിച്ചത്. ഏകദിനത്തിൽ ഇന്ത്യയിൽ വച്ചാണ് കോഹ്‌ലി ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയിട്ടുളളത്.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ സെഞ്ചൂറിയനിൽ നടന്ന ടെസ്റ്റിലും കോഹ്‌ലി സെഞ്ചുറി നേടിയിരുന്നു. അന്നു താൻ നേടിയ സെഞ്ചുറി ഭാര്യ അനുഷ്കയ്ക്കാണ് കോഹ്‌ലി സമർപ്പിച്ചത്. സെഞ്ചുറി നേടിയ കോഹ്‌ലി ഹെൽമെറ്റ് അഴിച്ചുമാറ്റിയശേഷം മാലയിൽ അണിഞ്ഞിരുന്ന വിവാഹ മോതിരത്തിൽ ഉമ്മ വച്ചാണ് അനുഷ്കയോടുളള സ്നേഹം അറിയിച്ചത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Anushka sharma cheering for husband virat kohli as he scores a ton is beyond adorable

Next Story
ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര: ആഗർ ഓസീസ് ടീമിൽashton agar, cricket, australia
The moderation of comments is automated and not cleared manually by malayalam.indianexpress.com