രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ കളി മൈതാനങ്ങളും നിശ്ചലമായി. കായിക താരങ്ങളെല്ലാം വീട്ടിൽ കഴിയുകയാണ്. ലോക്ക്ഡൗണിൽ വീട്ടിൽ കഴിയുകയാണെങ്കിലും ഇന്ത്യൻ നായകൻ വിരാട് കോഹ്ലി പരിശീലനം മുടക്കിയില്ല. മുംബൈയിലെ തന്റെ വസതിക്കു പുറത്ത് ഭാര്യ അനുഷ്ക ശർമ്മയ്ക്ക് ഒപ്പമായിരുന്നു കോഹ്ലിയുടെ പരിശീലനം.
വിരാടും അനുഷ്കയും ക്രിക്കറ്റ് കളിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അനുഷ്ക ബാറ്റ് ചെയ്യുന്നതും വിരാട് ബോളെറിയുന്നതുമാണ് വീഡിയോയിൽ ആദ്യം കാണുന്നത്. കുറച്ച് കഴിയുമ്പോൾ വിരാട് ബാറ്റിങ്ങിലേക്ക് മാറുകയും അനുഷ്ക ബോളറുടെ ചുമതല ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്. ഗ്ലൗസ് ധരിച്ച് പ്രൊഫഷണൽ കളിക്കാരനായിട്ടായിരുന്നു വിരാടിന്റെ ബാറ്റിങ്. ബൗൺസറോടെയായിരുന്നു അനുഷ്കയുടെ തുടക്കം. വിരാട് വളരെ മനോഹരമായി അത് പ്രതിരോധിക്കുകയും ചെയ്തു. ഫീൽഡിങ്ങിനും വിക്കറ്റ് കീപ്പിങ്ങിനുമായി ഒരാൾ നിൽക്കുന്നതായും വീഡിയോയിൽ കാണാം.
Finally after soo much long time saw Virat Batting
Virat Anushka playing cricket in building today
Anushka bowls a Bouncer to Virat#ViratKohli #AnushkaSharma #Cricket pic.twitter.com/XFmfs3hiBt— Virarsh (@Cheeku218) May 15, 2020
മാർച്ചിൽ ന്യൂഡിലൻഡിനെതിരായ ടെസ്റ്റ് മത്സരങ്ങൾക്കുശേഷം ഇന്ത്യൻ ടീം രാജ്യാന്തര മത്സരങ്ങൾ ഒന്നും തന്നെ കളിച്ചിട്ടില്ല. ഇന്ത്യൻ പ്രീമിയർ ലീഗും കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ചിരിക്കുകയാണ്. എങ്ങനെയും ടൂർണമെന്റ് നടത്താനുള്ള സാധ്യതകൾ തേടുകയാണ് ബിസിസിഐ. ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിൽ നിശ്ചയിച്ചിരിക്കുന്ന ടി20 ലോകകപ്പ് മാറ്റിവച്ചുകൊണ്ട് ഐപിഎൽ നടത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
Read More: ഐപിഎൽ മുടങ്ങിയാൽ നഷ്ടം 4000 കോടി രൂപ: സൗരവ് ഗാംഗുലി
നിലവിലെ സാഹചര്യത്തിൽ ക്രിക്കറ്റ് നടക്കുന്നതിനുള്ള സാധ്യതകൾ കുറവാണെന്ന് ബോർഡ് അംഗങ്ങൾ തന്നെ അംഗീകരിക്കുന്നു. എന്നാൽ ഐസിസി ഇവന്റുകളുടെ കാര്യം ഇനിയും ചർച്ച പോലും ചെയ്യാത്തത് ഐപിഎൽ ഉൾപ്പടെയുള്ള ടൂർണമെന്റുകളുടെ സാധ്യത വർധിപ്പിച്ചിട്ടുണ്ട്.
Read in English: Watch: Anushka Sharma bowls a bouncer to Virat Kohli at their residence
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook