ന്യൂയോർക്ക്: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലി തിരക്കിലാണ്. ഈ മാസം അവസാനം ശ്രീലങ്കയുമായി ഏറ്റുമുട്ടാൻ ലങ്കയിലേക്ക് പോകുന്നതിന് മുൻപ് വീണ് കിട്ടിയ സമയം പ്രണയിനി അനുഷ്ക ശർമക്കൊപ്പം ചിലവഴിക്കാൻ അമേരിക്കയിലേക്ക് പറന്നിരിക്കുകയാണ് കോഹ്‌ലി. ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അവാർഡ്സ് ചടങ്ങിൽ പങ്കെടുക്കാൻ കൂടിയാണ് അനുഷ്ക ന്യൂയോർക്കിൽ എത്തിയിരിക്കുന്നത്.

ന്യൂയോർക്കിൽ നിന്നും ഇരുവരും പങ്കുവെച്ച ചിത്രങ്ങൾക്ക് വൻ പ്രചാരമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. കോഹ്ലി ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ച ചിത്രം ഒന്നര മില്ല്യൺ ആരാധകരാണ് ലൈക്ക് ചെയ്തിരിക്കുന്നത്. അനുഷ്കയും ന്യൂയോർക്കിൽ നിന്നുള്ള ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്.

Much needed break with my ❤

A post shared by Virat Kohli (@virat.kohli) on

The sun sets someplace and rises for a new day at another … have a great day/night y'all .. #NewYork #Sunset #JetLagged

A post shared by AnushkaSharma1588 (@anushkasharma) on

SPOTTED: #ViratKohli and #AnushkaSharma in New York!

A post shared by Cricket Shots (@cricketshots) on

വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ശേഷമാണ് വിരാട് കോഹ്‌ലി അമേരിക്കയിലേക്ക് പോയിരിക്കുന്നത്. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരന്പര സ്വന്തമാക്കിയെങ്കിലും ഏക ട്വെന്രി-20 മത്സരത്തിൽ ഇന്ത്യ നാണം കെട്ട തോൽവി ഏറ്റുവാങ്ങിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook