ന്യൂസിലൻഡിനെതിരായ പരമ്പരയിലെ അവസാന രണ്ടു ഏകദിനങ്ങളിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചിരുന്നു. വിശ്രമ സമയം ഭാര്യ അനുഷ്ക ശർമ്മയ്ക്കൊപ്പം ചെലവഴിച്ചാണ് കോഹ്‌ലി ആഘോഷിക്കുന്നത്. ന്യൂസിലൻഡിൽ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ കോഹ്‌ലി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുന്നുണ്ട്.

നദിക്കരയിൽ കോഹ്‌ലിയും അനുഷ്കയും പരസ്പരം കെട്ടിപ്പിടിച്ച് ചിരിച്ചുകൊണ്ടു നിൽക്കുന്ന ചിത്രമാണ് കോഹ്‌ലി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഫൊട്ടോയ്ക്ക് അടിക്കുറിപ്പൊന്നും കോഹ്‌ലി നൽകിയിരുന്നില്ല. വാക്കുകൾ വേണ്ടെന്നും ഇരുവരുടെയും പ്രണയം പറയുന്നതാണ് ചിത്രമെന്നാണ് ആരാധകർ പറയുന്നത്.

View this post on Instagram

A post shared by Virat Kohli (@virat.kohli) on

ന്യൂസിലൻഡ് പര്യടനത്തിനായി ഇന്ത്യൻ ടീം എത്തിയപ്പോൾ ഒപ്പം അനുഷ്ക ശർമ്മയും ഉണ്ടായിരുന്നു. വിരാടും താനും വെക്കേഷനിലാണെന്ന് ഈ ആഴ്ച ആദ്യം അനുഷ്ക ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇരുവരും വെക്കേഷനായി തങ്ങളുടെ ഇഷ്ട സ്ഥലത്തേക്ക് എത്തുന്നതിന്റെ ചിത്രമാണ് കോഹ്‌ലി പങ്കുവച്ചത്.

View this post on Instagram

Away we go #travelswithher

A post shared by Virat Kohli (@virat.kohli) on

View this post on Instagram

Moving at the pace of nature …

A post shared by AnushkaSharma1588 (@anushkasharma) on

അതേസമയം, കോഹ്‌ലിയുടെയും അനുഷ്കയുടെയും വെക്കേഷൻ സ്ഥലത്തെക്കുറിച്ചുള്ള ഒരു വിവരവും പുറത്തുവന്നിട്ടില്ല. 2017 ഡിസംബറിൽ ഇറ്റലിയിൽ വച്ചായിരുന്നു കോഹ്‌ലി-അനുഷ്ക വിവാഹം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ