ഭൂട്ടാൻ ചുറ്റിക്കറങ്ങി വിരാട് കോഹ്‌ലിയും അനുഷ്ക ശർമ്മയും

ഇന്നാണ് കോഹ്‌ലിയുടെ പിറന്നാൾ. ഭാര്യ അനുഷ്കയ്ക്കൊപ്പമാണ് വിരാട് തന്റെ 31-ാം പിറന്നാൾ ആഘോഷിക്കുന്നത്

virat kohli, anushka sharma, ie malayalam

തിരക്കിട്ട ജീവിതത്തിനിടയിലും ഒരുമിച്ച് ലോകം ചുറ്റിക്കറങ്ങാൻ സമയം കണ്ടെത്തുന്നവരാണ് വിരാട് കോഹ്‌ലിയും അനുഷ്ക ശർമ്മയും. വിരാട് കോഹ്‌ലിയുടെ 31-ാം പിറന്നാൾ ആഘോഷിക്കാനായി ഇത്തവണ ഇരുവരും ഭൂട്ടാനിലേക്കാണ് പോയത്. ഇന്നാണ് കോഹ്‌ലിയുടെ പിറന്നാൾ. ഭാര്യ അനുഷ്കയ്ക്കൊപ്പമാണ് വിരാട് തന്റെ 31-ാം പിറന്നാൾ ആഘോഷിക്കുന്നത്.

ഭൂട്ടാനിൽ ട്രെക്കിങ്ങിനു പോയതിന്റെ ചിത്രങ്ങളും വിശേഷങ്ങളും അനുഷ്ക തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിട്ടുണ്ട്. ട്രെക്കിങ്ങിനിടെ ഭൂട്ടാനിലെ ചെറിയൊരു ഗ്രാമത്തിൽ എത്തിയപ്പോൾ അവിടുത്തെ ജനങ്ങൾ കാട്ടിയ സ്നേഹത്തെക്കുറിച്ചും അനുഷ്ക ഇൻസ്റ്റഗ്രാമിൽ എഴുതിയിട്ടുണ്ട്.

”8.5 കിലോമീറ്റർ ട്രെക്കിങ്ങിനിടെ ഞങ്ങൾ മലനിരകളിലെ ചെറിയൊരു ഗ്രാമത്തിലെത്തി. അവിടെ നാലു മാസം പ്രായമുളള പശുക്കുട്ടി ഉണ്ടായിരുന്നു. അതിന് തീറ്റ കൊടുത്തു. ഈ സമയം വീട്ടുടമസ്ഥൻ ഞങ്ങൾ ക്ഷിണിതരാണെങ്കിൽ ഒരു കപ്പ് ചായ കുടിക്കാൻ ക്ഷണിച്ചു. ഞങ്ങൾ വീട്ടിലേക്ക് എത്തിയപ്പോൾ അവിടെ ഉണ്ടായിരുന്നവർ വളരെ സ്നേഹത്തോടെ ഞങ്ങളെ സ്വീകരിച്ചു. ഞങ്ങൾ ആരാണെന്ന് അവർക്ക് അറിയില്ലായിരുന്നു. എന്നിട്ടും ഞങ്ങളെ സ്നേഹത്തോടും ഉത്സാഹത്തോടും പരിചരിച്ചു. കുറച്ചുനേരം അവർക്കൊപ്പം അവിടെ ചെലവഴിച്ചശേഷം ചായ കുടിച്ചു. ക്ഷീണിതരായ രണ്ടു ട്രെക്കേഴ്സാണ് ഞങ്ങളെന്നാണ് അവർക്ക് മനസിലായത്. തിരിച്ചൊന്നും തന്നെ പ്രതീക്ഷിക്കാതെയാണ് അവർ ഞങ്ങളെ സ്വീകരിച്ചത്. ജീവിതമെന്നതിന്റെ ശരിയായ അർഥം ഇതെല്ലെങ്കിൽ മറ്റെന്താണെന്ന് എനിക്ക് അറിയില്ല. ഈ അനുഭവം ഞങ്ങൾ രണ്ടുപേരും ഒരിക്കലും മറക്കില്ല” ഇതായിരുന്നു അനുഷ്കയുടെ കുറിപ്പ്.

virat kohli, anushka sharma, ie malayalam
virat kohli, anushka sharma, ie malayalam
virat kohli, anushka sharma, ie malayalam
virat kohli, anushka sharma, ie malayalam

View this post on Instagram

Today , during our 8.5 km uphill trek we stopped by a small village on a mountain to pet and feed a baby calf who was born just 4 months ago . While we did that the owner of the house asked us if we were tired and wanted to have a cup of tea ? So we went in to the home of this beautiful and warm family who had absolutely no idea who we were and yet they treated us with such warmth and love . We spent some time with them chatting and drinking tea and the whole time they just know us as two tired trekkers ! Whoever knows virat and me very closely, know that both of us live for such moments of genuine , simple & pure human connection . It fills us with such joy and peace knowing that they just wanted to be kind to two random foreigners ( plus our guide ) without seeking anything in return. If this is not the true meaning of life then i dont know what is . A memory we will cherish forever

A post shared by AnushkaSharma1588 (@anushkasharma) on

മൃഗസ്നേഹികളാണ് വിരാടും അനുഷ്കയും. ഇതു വ്യക്തമാക്കുന്ന നിരവധി ചിത്രങ്ങൾ അനുഷ്ക തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

View this post on Instagram

Look at this beautiful boy

A post shared by AnushkaSharma1588 (@anushkasharma) on

View this post on Instagram

Look at that attitude ! Uff !

A post shared by AnushkaSharma1588 (@anushkasharma) on

2017 ലാണ് വിരാടും അനുഷ്കയും വിവാഹിതരായത്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Anushka sharma and virat kohli on bhutan vacation

Next Story
ജൂനിയർ ഫുട്ബോൾ കിരീടം മലപ്പുറത്തിന്
The moderation of comments is automated and not cleared manually by malayalam.indianexpress.com