അനുഷ്ക ശർമയോട് തനിക്കുളള പ്രണയം എത്രത്തോളമാണെന്ന് പല സന്ദർഭങ്ങളിലും വിരാട് കോഹ‌്‌ലി തെളിയിച്ചിട്ടുണ്ട്. ഏതു പരിപാടിക്കു പോയാലും അനുഷ്കയുടെ കൈകൾ പിടിച്ച് അല്ലാതെ കോഹ്‌ലി ഒരിക്കലും നടക്കാറില്ല. മാത്രമല്ല എപ്പോഴും അനുഷ്കയോടൊപ്പം ചേർന്നു നിൽക്കാനാവും കോഹ്‌ലി ശ്രമിക്കുക. അനുഷ്കയെ താൻ മാറ്റിനിർത്തുന്നു എന്ന ചിന്ത ഉണ്ടാക്കാൻ കോഹ്‌ലി ഒരിക്കലും അവസരം ഒരുക്കാറില്ല.

അടുത്തിടെ സച്ചിൻ എ ബില്യൺ ഡ്രീംസ് ചിത്രത്തിന്റെ പ്രീമിയർ ഷോ കാണാനും അനുഷ്‌യ്ക്ക് ഒപ്പമാണ് കോഹ്‌ലി എത്തിയത്. ഇരുവരും ഒന്നിച്ചെത്തിയത് കണ്ടപ്പോൾ ആർക്കും അതിശയോക്തി ഒന്നും തോന്നിയില്ല. പക്ഷേ ഷോ കണ്ടിറങ്ങിയതിനുശേഷമുളള കോഹ്‌ലിയുട പ്രവൃത്തി ശരിക്കും എല്ലാവരെയും അതിശയിപ്പിച്ചു. ഷോയെക്കുറിച്ചുളള ഇന്ത്യൻ നായകന്റെ വാക്കുകൾ കേൾക്കാനായി വാർത്താസമ്മേളനം ഒരുക്കിയിരുന്നു. എന്നാൽ വാർത്താസമ്മേളനത്തിനു ഒറ്റയ്ക്ക് പോകാൻ കോഹ്‌ലി തയാറായില്ല. അനുഷ്കയെ കൂടെ കൊണ്ടുപോകാൻ ശ്രമിച്ചു. പക്ഷേ അനുഷ്ക അതിനു തയാറായില്ല. പലതവണ ഇതിനായി കോഹ്‌ലി അനുഷ്കയുടെ അടുത്തേക്ക് പോയി. ഒടുവിൽ അനുഷ്ക ഒരുവിധത്തിലാണ് കോഹ്‌ലിയെ പറഞ്ഞുവിട്ടത്.

ഈ സംഭവത്തിന്റെ വിഡിയോ ഇപ്പോൾ ട്രെൻഡ് ആയിരിക്കുകയാണ്. കാണുമ്പോൾ ശരിക്കും രസകരമായി തോന്നും ഇന്ത്യൻ നായകന്റെ ഈ പ്രവൃത്തി. കളിക്കളത്തിൽ ടീമിനെ നയിക്കുന്ന കോഹ്‌ലിയാണോ ഇതെന്ന് സംശയം തോന്നിപ്പോകും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ