ഭർത്താവ് വിരാട് കോഹ്‌ലിയുടെ വെല്ലുവിളി സ്വീകരിച്ച് അനുഷ്‌ക ശർമ. ഫിറ്റ്നസ് രഹസ്യം വീഡിയോ തയ്യാറാക്കി പോസ്റ്റ് ചെയ്യാനാണ് കോഹ്‌ലി ഭാര്യയെ വെല്ലുവിളിച്ചത്. വെല്ലുവിളി മണിക്കൂറുകൾക്കുളളിൽതന്നെ ഏറ്റെടുത്ത അനുഷ്‌ക വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

കേന്ദ്രമന്ത്രിയുടെ വെല്ലുവിളി പുഷ്പം പോലെ ചെയ്ത് വിരാട് കോഹ്‌ലി; പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് താരം

ജിമ്മിൽ വെയ്‌റ്റ് ലിഫ്റ്റ് ചെയ്യുന്നതിന്റെ വീഡിയോ ആണ് അനുഷ്ക പോസ്റ്റ് ചെയ്തിരിക്കുന്നത്. ”ഞാൻ വെല്ലുവിളി ഏറ്റെടുക്കുന്നു. ഇതാ എന്റെ വീഡിയോ” എന്നു പറഞ്ഞാണ് അനുഷ്‌ക വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം സുഹൃത്തുക്കളായ ദീപിക പളളിക്കൽ, വരുൺ ധവാൻ എന്നിവരെ അനുഷ്‌ക വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.

കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡാണ് വിരാട് കോഹ്‌ലിയെ വെല്ലുവിളിച്ചത്. ചൊവ്വാഴ്‌ചയാണ് താന്‍ പുഷ്അപ് ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്ത റാത്തോട് കോഹ്‌ലിയെ തന്റെ ഫിറ്റ്നസ് രഹസ്യം വീഡിയോ ആയി പകര്‍ത്തി പോസ്റ്റ് ചെയ്യാന്‍ വെല്ലുവിളിച്ചത്. ഫിറ്റ്നസിന് ഏറെ പ്രാധാന്യം നല്‍കുന്ന വിരാട് കോഹ്‌ലി ഒട്ടും സംശയിച്ച് നില്‍ക്കാതെ വീഡിയോ തയ്യാറാക്കുകയും ചെയ്തു.

തുടര്‍ ‘സ്‌പൈഡര്‍ പ്ലാങ്കാണ്’ കോഹ്‌ലി ചെയ്തത്. ഇരു കൈമുട്ടുകളും നിലത്ത് കുത്തി കാലുകള്‍ മുകളിലേക്ക് ചലിപ്പിക്കുന്ന വ്യായാമമാണ് സ്‌പൈഡര്‍ പ്ലാങ്ക്. റാത്തോഡിന്റെ വെല്ലുവിളി ഏറ്റെടുത്ത കോഹ്‌ലി മറ്റ് മൂന്നു പേരെ വെല്ലുവിളിക്കുകയും ചെയ്തു. തന്റെ ഭാര്യ അനുഷ്ക ശര്‍മ്മ, പ്രധാനമന്ത്രി നരേന്ദ്ര മോദി, സഹതാരം മഹേന്ദ്ര സിങ് ധോണി എന്നിവരെയാണ് കോഹ്‌ലി ഫിറ്റ്നസ് വീഡിയോ തയ്യാറാക്കാന്‍ വെല്ലുവിളിച്ചത്. ഇതിൽ നരേന്ദ്ര മോദിയും അനുഷ്‌കയും കോഹ്‌ലിയുടെ വെല്ലുവിളി ഏറ്റെടുത്തിട്ടുണ്ട്. ഇനി ധോണിയുടെ വെല്ലുവിളി ഏറ്റെടുത്ത വീഡിയോയ്ക്ക് ആണ് ഏവരും കാത്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ