വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിക്കൊപ്പം ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശർമ്മയും. മിയാമിയിലേക്കുള്ള യാത്രയില്‍ വിരാടിനൊപ്പമുള്ള അനുഷ്‌കയുടെ ചിത്രങ്ങള്‍ പുറത്ത്. ലോകകപ്പ് മത്സരങ്ങളിലും അനുഷ്‌ക ലണ്ടനിലുണ്ടായിരുന്നു. അതിനു പിന്നാലെയാണ് ഭര്‍ത്താവിനൊപ്പം മിയാമിയിലേക്കും പറന്നിരിക്കുന്നത്.

 

View this post on Instagram

 

Miami Bound #ViratKohli with #AnushkaSharma #travel #photooftheday #Instalove #mumbai #india #dubai #miami #tuesday

A post shared by Manav Manglani (@manav.manglani) on

35 ദിവസം നീണ്ടുനില്‍ക്കുന്ന പരമ്പരയാണ് ഇന്ത്യയ്ക്ക് വെസ്റ്റ് ഇന്‍ഡീസിനെതിരെ ഉള്ളത്. പരമ്പര അവസാനിക്കും വരെ വിരാടിനൊപ്പം അനുഷ്‌ക ഉണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. മിയാമിയിലേക്ക് വിരാടിനൊപ്പം യാത്ര ചെയ്യുന്ന അനുഷ്‌കയുടെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഷാരൂഖ് ഖാന്‍ ചിത്രം ‘സീറോ’യിലാണ് അനുഷ്‌ക അവസാനമായി അഭിനയിച്ചത്. അതിനു ശേഷം മറ്റ് ചിത്രങ്ങളൊന്നും താരം കരാര്‍ ചെയ്തിട്ടില്ല.

 

View this post on Instagram

 

Miami bound

A post shared by Virat Kohli (@virat.kohli) on

 

View this post on Instagram

 

Virushka snapped posing with fans while dinning at Quilon, Taj London yesterday

A post shared by virat.kohli18 (@virat_kohli_18_club) on

ഓഗസ്റ്റ് എട്ട് മുതലാണ് വെസ്റ്റ് ഇൻഡീസ് പരമ്പര ആരംഭിക്കുന്നത്. ഏകദിന ടീമില്‍ പരുക്കേറ്റ് പുറത്തായ ശിഖര്‍ ധവാന്‍ മടങ്ങിയെത്തിയത് ഇന്ത്യയ്ക്ക് ഏറെ ആശ്വാസം പകരുന്നതാണ്. മികച്ച ഫോമില്‍ കളിക്കവെയായിരുന്നു ലോകകപ്പിനിടെ ധവാന് പരുക്കേല്‍ക്കുന്നത്. വിജയ് ശങ്കറും ദിനേശ് കാര്‍ത്തിക്കും ടീമിലിടം നേടിയില്ല. പകരം മനീഷ് പാണ്ഡ്യയും ശ്രേയസ് അയ്യരും ടീമില്‍ മടങ്ങിയെത്തി. അതേസമയം, ലോകകപ്പില്‍ പഴി കേട്ട കേദാര്‍ ജാദവ് ടീമിലിടം നേടിയിട്ടുണ്ട്.

രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.

ടീം ഇങ്ങനെ-വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, മായങ്ക് അഗര്‍വാള്‍, കെ.എല്‍.രാഹുല്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, രോഹിത് ശര്‍മ്മ, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്.

മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്.

ടീം ഇങ്ങനെ, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കെ.എല്‍.രാഹുല്‍,ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡ്യ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, കേദാര്‍ ജാദവ്, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, നവ്ദീപ് സെയ്‌നി.

മൂന്ന് ട്വന്റി 20 മത്സരങ്ങൾക്കായുള്ള ടീം ഇങ്ങനെ

വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കെ.എല്‍.രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡ്യ, ഋഷഭ് പന്ത്, ക്രുണാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, നവ്ദീപ് സെയ്‌നി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook