കടുത്ത ബാസ്ക്കറ്റ്ബോൾ ആരാധകനാണ് ഫുട്ബോൾ താരം അന്റോണിയോ ഗ്രീൻസ്മാൻ. എന്നാൽ ഈ ബാസ്ക്കറ്റ്ബോൾ പ്രേമം താരത്തിന് വലിയ തിരിച്ചടി നൽകിയിരിക്കുകയാണ് ഇപ്പോൾ. ബാസ്ക്കറ്റ് ബോൾ ടീമിന്റെ ജഴ്സി അണിഞ്ഞ് ഗ്രീൻസ്മാൻ എടുത്ത ചിത്രമാണ് വൻ വിവാദങ്ങൾക്ക് വഴിവെച്ചത്.

1980ലെ എൻബിഎ ഓൾസ്റ്റാർ ടീമിനൊടുള്ള ആരാധന മൂത്താണ് ഗ്രീൻസ്മാൻ അവരുടെ ജഴ്സി അണിയാൻ തീരുമാനിച്ചത്. എന്നാൽ ഇവരുടെ ജഴ്സി അണിയുന്നതിനൊപ്പം ദേഹം മുഴുവൻ കറുത്ത നിറം പൂശിയാണ് ഗ്രീൻസ്മാൻ ചിത്രം എടുത്തത്. 1980ലെ ഔൾസ്റ്റാർ ടീം അഗങ്ങൾ എല്ലാം കറുത്ത വർഗക്കാരയത് കൊണ്ടാണ് ഗ്രീൻസ്മാൻ ദേഹത്ത് കറുത്ത നിറം പൂശിയത് എന്നാണ് വിമർശകരുടെ ആരോപണം. കറുത്ത വർഗക്കാരെ ഗ്രീൻമാൻ അപമാനിച്ചുവെന്നും താരം ഇതിന് മാപ്പ് പറയണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

എന്നാൽ തന്റെ ഈ ചിത്രം കൊണ്ട് ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും തന്റെ ഇഷ്ടതാരം ഹാർലെം ഗ്ലോബെറ്റ്റോട്ടേഴ്സിനെ​ അനുകരിക്കുക മാത്രമാണെന്ന് ഗ്രീൻസ്മാൻ ട്വീറ്റ് ചെയ്തു.

സ്പെയിനിലെ പ്രമുഖ ക്ലബായ അത്‌ലറ്റിക്കൊ മാഡ്രിഡിന്റെ താരമാണ് അന്റോണിയോ ഗ്രീൻസ്മാൻ. കഴിഞ്ഞ യൂറോകപ്പിലെ ടോപ് സ്കോററും ഗ്രീൻസ്മാൻ തന്നെയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ